Friday, February 14, 2025
HomeKeralaനെന്മാറ ഇരട്ടക്കൊല കേസ്.

നെന്മാറ ഇരട്ടക്കൊല കേസ്.

ജോൺസൺ ചെറിയാൻ.

പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസില്‍ വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ എസ് എച്ച് ഒ മഹേന്ദ്ര സിന്‍ഹയെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തരമേഖല ഐജിയുടേതാണ് നടപടി. ചെന്താമര ജാമ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ സമീപിക്കാത്തത് ഗുരുതര വീഴ്ച എന്നാണ് കണ്ടെത്തല്‍. ഒരു മാസത്തിലധികം ചെന്താമര നെന്മാറ പഞ്ചായത്ത് പരിധിയില്‍ താമസിച്ചു. കുടുംബം പരാതി നല്‍കിയിട്ടും കൃത്യമായ ഇടപെടല്‍ ഉണ്ടായില്ല , എന്നെല്ലാമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐജി വിശദമായ റിപ്പോര്‍ട്ട് ലോ ആന്‍ഡ് ഓര്‍ഡര്‍ ഡിജിപിക്ക് നല്‍കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments