Monday, May 26, 2025
HomeKeralaനബാർഡ് പിന്തുണക്കുന്ന മലപ്പുറം ജില്ലയിലെ സൂക്ഷ്മചെറുകിട സംരംഭങ്ങളുടെ പുനരുദ്ധാരണ പദ്ധതിക്ക് നാളെ തുടക്കമാകുന്നു.

നബാർഡ് പിന്തുണക്കുന്ന മലപ്പുറം ജില്ലയിലെ സൂക്ഷ്മചെറുകിട സംരംഭങ്ങളുടെ പുനരുദ്ധാരണ പദ്ധതിക്ക് നാളെ തുടക്കമാകുന്നു.

ടി. പി ഷബീബ്.

മലപ്പുറം ജില്ലയിലെ കുടുംബശ്രീക്കു കീഴിൽ പ്രവർത്തിക്കുന്ന 42 പോഷകാഹാരം നിർമ്മാണ യൂണിറ്റുകളുടെ ഉല്പാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് നാളെ തുടർക്കമാകുന്നു.
സൂക്ഷ്മചെറുകിട സംരംഭകത്വ മേഖലയിൽ ധാരാളം സംരംഭങ്ങൾക്ക് സർക്കാർ സ്കീമുകളിലൂടെ അടക്കം കൺസൾട്ടൻസി പരിശീലന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന NGO ആയ പീപ്പിൾസ് ഫൗണ്ടേഷനാണ് പദ്ധതി നിർവഹണ ഏജൻസി.

നാളെ,29/01/2025 വൈകീട്ട് നാല് മണിക്ക് ഇരുമ്പുഴിയിൽ പ്രവർത്തിക്കുന്ന പീപ്പിൾസ് ട്രെയിനിംഗ് സെൻ്ററിൽവെച്ച്  നബാർഡ് കേരള ചീഫ് ജനറൽ മാനേജർ ശ്രീ ബൈജു എൻ കുറുപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് റഫീക്ക എം കെ, നബാർഡ് ജില്ലാ വികസന മാനേജർ മുഹമ്മദ് റിയാസ്,കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ സുരേഷ് കുമാർ ബി,പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം അബ്ദുൽ മജീദ്,മലപ്പുറം ചേംബർ  ഐ.പി.പി ശ്രീ കെ വി അൻവർ,ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അബ്ദുൽ ലത്തീഫ്,പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഡോ.നിഷാദ് വി. എം,ശ്രീ ജാഫർ.കെ, കുടുംബശ്രി കോർഡിനേറ്റർ ശ്രീ അഭിജിത്ത്, ന്യൂട്ട്രിമിക് പ്രതിനിധി ഉമ്മു സൽമ,പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് കോർഡിനേറ്റർ ഷെഹിൻ ബസ്മല തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.ഉദ്ഘാടന പരിപാടിയിലേക്ക് താങ്കളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments