ജോൺസൺ ചെറിയാൻ.
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയാണ് ഹര്‍ജി പരിഗണിക്കുന്നത്. ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ല എന്നാണ് കിരണ്‍ ഹര്‍ജിയിലൂടെ ഉന്നയിച്ചത്. പ്രതി കിരണ്‍ നിലവില്‍ പരോളിലാണ്.