Wednesday, January 8, 2025
HomeAmericaകാനഡയിൽ നിര്യാതനായ ദീപു കുര്യൻ്റെ സംസ്ക്കാരം ജനുവരി 4-ന്.

കാനഡയിൽ നിര്യാതനായ ദീപു കുര്യൻ്റെ സംസ്ക്കാരം ജനുവരി 4-ന്.

വിനോദ് കൊണ്ടൂർ.

എഡ്മൻ്റൺ: കോലഞ്ചേരി പെരിങ്ങോൾ കരയിൽ മാരെക്കാട്ട് പരേതരായ ജേക്കബ് കുര്യൻ്റെയും അന്നമ്മ കുര്യൻ്റെയും മകൻ ദീപു കുര്യൻ (48) ഡിസംബർ 24 ന് കാനഡയിലെ എഡ്മൻ്റണി ലാണ് നിര്യാതനായത്.
2025 ജനുവരി നാലിന് എഡ്മൻറണിലെ 5311 91 സ്ട്രീറ്റ് നോർത്ത് വെസ്റ്റിൽ സ്ഥിതി ചെയ്യുന്ന സെറിനിറ്റി ഫ്യൂണറൽ ഹോമിൽ (5311 91 Street NW, Edmonton, AB T6E 6E2) വച്ചാണ് നടത്തപ്പെടുന്നത്. പബ്ലിക്ക് വ്യൂവിംഗ് രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞ് 1 മണി വരെയും, സംസ്ക്കാര ശുശ്രൂഷകൾ 1 മണി മുതൽ 3 മണി വരെ സെറിനിറ്റി ഫ്യൂണറൽ ഫോമിൽ വച്ച് തന്നെ നടത്തപ്പെടും. സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൻ്റെ നേതൃത്വത്തിലാണ് സംസ്ക്കാര ചടങ്ങുകൾ നടത്തപ്പെടുന്നത്.  ഫിസിക്കൽ തെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ദീപു കുര്യൻ.
മൂവാറ്റുപുഴ കാരക്കുന്നം പടിഞ്ഞാറേക്കരയിൽ സിജി ദീപുവാണ് ഭാര്യ (നേഴ്‌സ്). മക്കൾ അന്ന ദീപു, ആബേൽ ദീപു. കോലഞ്ചേരി കാരമോളയിൽ അജി മത്തായിയുടെ ഭാര്യ ദീപ കുര്യൻ (എം.ഓ.എസ്.സി. നേഴ്സിംഗ് കോളേജ് കോലഞ്ചേരി) എക സഹോദരിയാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments