കെവി സഫീർഷ.
മഞ്ചേരി: മഞ്ചേരി ജനറൽ ആശുപത്രി ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും മറ്റൊരു സ്ഥലം കണ്ടെത്തി ജില്ലയിലെ മെഡിക്കൽ കോളേജ് സമഗ്രമായി വികസിപ്പിക്കണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ വി സഫീർ ഷ പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജ് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2013ൽ ജില്ലക്കുള്ള മെഡിക്കൽ കോളജ് അനുവദിച്ചപ്പോൾ ജനറൽ ആശുപത്രിയിലുള്ള ശിഹാബ് തങ്ങൾ ജനറൽ ആശുപത്രിയുടെ തൊട്ടടുത്ത് നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിന് തയാറായ മാതൃശിശു ആശുപത്രിയുടെ കെട്ടിടങ്ങൾ ഉപയോഗിച്ചാണ് താത്കാലികമായി മെഡിക്കൽ കോളേജ് ആരംഭിച്ചത്. നിലവിലെ ജനറൽ ആശുപത്രി മെഡിക്കൽ കോളേജ് ആക്കിയതോടുകൂടി മലപ്പുറം ജില്ലയിലെ ജനറൽ ആശുപത്രി നഷ്ടപ്പെട്ടിരിക്കുകയാണ്. നിലവിലെ ആശുപത്രി ജനറൽ ആശുപത്രിയായി നിലനിർത്തിക്കൊണ്ട് ആവശ്യമായ വിശാലമായ സ്ഥലത്തേക്ക് മെഡിക്കൽ കോളേജിന് മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു.
മഞ്ചേരി മെഡിക്കൽ കോളേജിന്റെ വികസനത്തിൽ നടക്കുന്നത് സർക്കാർ വിവേചനമാണ്.
മലപ്പുറം ജില്ലയിൽ 41 ലക്ഷം ജനസംഖ്യയുണ്ട്, 11.95 ലക്ഷം ജനസംഖ്യ മാത്രമുള്ള പത്തനംതിട്ടയിൽ 8 ജില്ലാ ആശുപത്രികൾ ഉള്ളപ്പോൾ 41 ലക്ഷം വരുന്ന മനുഷ്യർ മലപ്പുറം ജില്ലയിലെ മനുഷ്യർക്ക് ഏഴ് ജില്ലാ ആശുപത്രികൾ മാത്രമാണ് ഉള്ളത്, ഇങ്ങനെ തുടരുന്നു മലപ്പുറം ജില്ലയിലെ ആരോഗ്യ മേഖലയിലെ വികസന വിവേചനം. ഇവിടുത്തെ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിട്ടുണ്ട്.
മഞ്ചേരി മെഡിക്കൽ കോളേജിനായി സർക്കാർ മെച്ചപ്പെട്ട പദ്ധതികൾ നടപ്പാക്കാൻ താൽപര്യമില്ല എന്നതാണ്, നിർമാണ പ്രവർത്തനങ്ങളിൽ തടസ്സവും, സ്റ്റാഫ് നിയമനത്തിൽ വൈകല്യവും അതിന്റ കൂടി ഭാഗമാണ്.
മഞ്ചേരി മെഡിക്കൽ കോളേജിന്റെ വികസനത്തിന് വേണ്ടി സർക്കാർ തയാറാകാത്ത പക്ഷം, ശക്തമായ ജനകീയ പ്രതിഷേധങ്ങൾ നടത്തുമെന്നും കെ വി സഫീർ ഷാ പറഞ്ഞു.