വെൽഫെയർ പാർട്ടി.
പാർലമെന്റിൽ ഡോക്ടർ ബി.ആർ. അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കുക – വെൽഫെയർ പാർട്ടി പ്രതിഷേധം
മലപ്പുറം: പാർലമെന്റിൽ ഡോക്ടർ ബി.ആർ. അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
ഡോ. അംബേദ്കർ ഇന്ത്യയുടെ ഭരണഘടനയുടെ ശില്പിയും സാമൂഹിക നീതിയുടെ പ്രസ്ഥാനത്തിന്റെ നായകനുമാണ്. അദ്ദേഹത്തിനെതിരായ അധിക്ഷേപം ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്കും സാമൂഹിക സമാധാനത്തിനും നേരെയുള്ള വെല്ലുവിളിയാണെന്നു ഉദ്ഘാടനം ചെയ്ത് കൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ശാക്കിർ മോങ്ങം പ്രസ്താവിച്ചു.
ഈ നീചമായ പ്രവൃത്തി രാജ്യത്തെ എല്ലാ ജനാധിപത്യ സ്നേഹികളെയും വേദനിപ്പിക്കുന്നതാണ്, അതിനെതിര ശക്തമായ പ്രതിഷേധം ഉയരണമെന്നും അത്തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും
വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
ജില്ലാ കമ്മിറ്റിയംഗം ബാസിത് താനൂർ, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡൻ്റ് വി ടി എസ് ഉമർ തങ്ങൾ, മണ്ഡലം സെക്രട്ടറി മഹ്ബൂബ് റഹ്മാൻ, വൈസ് പ്രസിഡൻ്റ് ടി അഫ്സൽ, മുൻസിപ്പൽ പ്രസിഡൻ്റ് പി പി മുഹമ്മദ്, എൻ കെ ഇർഫാൻ എന്നിവർ സംസാരിച്ചു. ടി അബ്ദുസമദ്, എ സദ്റുദ്ദീൻ, മുസ്തഫ മുരിങ്ങേക്കൽ, അബ്ദുസ്സലാം പാലക്കൽ, ആമിന സലാം എന്നിവർ നേതൃത്വം നൽകി.