ജോൺസൺ ചെറിയാൻ.
ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകന്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തി. ഹരിപ്പാട് ചേപ്പാട് സ്വദേശി സോമന്‍ പിള്ളയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അരുണ്‍.എസ്. നായരെ (29)നെ കരിയിലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്. മദ്യപിച്ചെത്തിയ അരുണും സോമന്‍ പിള്ളയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇരുവരും വീടിന് പുറത്തേക്ക് പോയി.