Tuesday, December 24, 2024
HomeAmericaWMC അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ പി ടി തോമസ് നയിക്കുന്ന സെമിനാർ ഇന്ന്.

WMC അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ പി ടി തോമസ് നയിക്കുന്ന സെമിനാർ ഇന്ന്.

ജിനേഷ് തമ്പി .

ന്യൂ ജഴ്‌സി :  WMC അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ പി ടി തോമസ് നയിക്കുന്ന സെമിനാർ ഇന്ന് സൂം മീറ്റിംഗ് മുഖേനെ വൈകുന്നേരം എട്ടു മണിക്ക് സംഘടിപ്പിച്ചിരിക്കുന്നു

വിദേശ ഫണ്ട് ഇടപാട് , യുഎസ്എയ്ക്ക് പുറത്തുള്ള വസ്തു വില്പന, tax ,Beneficial ownership information Report (BOIR) എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാർ ഒരുക്കിയിരിക്കുന്നത്

പി ടി തോമസ് നയിക്കുന്ന ഈ പ്രോഗ്രാമിൽ ചോദ്യ ഉത്തരത്തിനുള്ള അവസരവും ഉണ്ടായിരിക്കും

WMC അമേരിക്ക റീജിയൻ ചെയർമാൻ  ജേക്കബ് കുടശ്ശനാട്‌, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി സിജു ജോൺ, ട്രഷറർ തോമസ് ചെല്ലേത് , വിപി അഡ്മിൻ ബൈജുലാൽ ഗോപിനാഥനാനോടൊപ്പം മറ്റു എക്സിക്യൂട്ടീവ് , ഫോറം പ്രതിനിധികളാണ് പരിപാടിയുടെ വിജയത്തിനായി ചുക്കാൻ പിടിക്കുന്നത്

പ്രോഗ്രാമിന്  ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ് തോമസ് മൊട്ടക്കൽ  എന്നിവർ വിജയാശംസകൾ നേർന്നു

WMC  അമേരിക്ക റീജിയൻ വനിതാ ഫോറം പ്രസിഡന്റ് സരൂപ അനിൽ സെമിനാറിൽ  എം സി  കർത്തവ്യം നിർവഹിക്കും

WMC അമേരിക്ക റീജിയൻ,  പ്രവാസി സമൂഹത്തിനു ഉപകാരപ്രദമായ ഇത്തരം വിജ്ഞാനപ്രദമായ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രസിഡന്റ് ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments