Monday, December 23, 2024
HomeAmericaഎമ്മി അവാർഡു ജേതാവ്‌ ജോബിൻ പണിക്കരെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അനുമോദിച്ചു.സിജു...

എമ്മി അവാർഡു ജേതാവ്‌ ജോബിൻ പണിക്കരെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അനുമോദിച്ചു.സിജു വി ജോർജ്.

പി പി ചെറിയാൻ.

ഡാളസ് ;ഈ വർഷത്തെ സ്പെഷ്യൽ വാർത്താവിഭാഗത്തിൽ5 എമ്മി അവാർഡുകൾ  കരസ്ഥമാക്കുകയെന്ന അസുലഭ നേട്ടത്തിന് അർഹനായ എബിസി ന്യൂസ് റിപ്പോർട്ടറും മലയാളിയുമായ ജോബിൻ പണിക്കരെ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് കമ്മിറ്റി അനുമോദിച്ചു.
ലോക  മലയാളികളുടെ അഭിമാന മുഹൂർത്തമാണിത്. ഒരൊറ്റ വർഷത്തിൽ  തന്നെ അത്യപൂർവമായി 5 എമ്മി അവാർഡുകൾ കരസ്ഥമാക്കിയ ജോബി പണിക്കർ, മലയാളികൾക്ക് എന്നും സുപരിചിതനാണ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ ആരംഭ കാലം മുതൽ തന്നെ എല്ലാവിധ പ്രോത്സാഹനം നൽകുകയും , സംഘടയുടെ സുപ്രധാന ചടങ്ങുകളിൽ പങ്കെടുകുന്നതിൽ പ്രത്യേക താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു. ജോബി പണിക്കർ സുതാര്യ മാധ്യമ പ്രവർത്തനത്തിലൂടെ നേടിയെടുത്ത എമ്മി അവാർഡ്, മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കും ഉത്തേജനം നൽകുന്നതാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു

ലോക മലയാളി സമൂഹത്തെ പിടിച്ചുലച്ച ഷെറിൻ മാത്യുസ് കൊലപാതകത്തിന്റെ പൊരുൾ തേടി, ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസത്തിന്റെ സത്യസന്ധത മനസ്സിലാക്കിത്തന്ന ജോബിപണിക്കർ അമേരിക്കൻ ദേശീയ പത്രങ്ങളുടെ ശ്രദ്ധ പി  ടിച്ചുപറ്റിയിരുന്നു. മാധ്യമപ്രവർത്തന രീതി ജനാധിപത്യത്തിന്റെ നെടുംതൂനാണന്നു ജോബിൻ പണിക്കർ ഒരിക്കൽ കൂടി തെളിയിച്ചതായി മാധ്യമ പ്രവർത്തകൻ പി പി ചെറിയാൻ അഭിപ്രായപ്പെട്ടു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്, ഈ അവസരത്തിൽ അഭിമാനപൂർവ്വം ഈ സന്തോഷത്തിൽ പങ്കു കൊള്ളുകയും, എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നതായി സെക്രട്ടറി ബിജിലി ജോർജ് പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments