പി പി ചെറിയാൻ.
20 അടി ദൂരെ പുറകിൽ നിന്നാണ് അക്രമി വെടിയുതിർത്തത്.ആദ്യം തോക്കിൽ നിന്നും വെടിയുതിർന്നില്ലെങ്കിലും പിന്നീട് തോക്കു ശരിയാക്കി വീണ്ടും വെടിവെക്കുകയായിരുന്നു വെടിയേറ്റ ബ്രയാൻ തോംസണെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അക്രമിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സിഇഒയുടെ കൊലപാതകത്തിന് പിന്നാലെ ഇന്ന് നടക്കാനിരുന്ന നിക്ഷേപക സമ്മേളനം കമ്പനി റദ്ദാക്കി. ബ്രയാൻ തോംസണെ കാത്തിരുന്ന അക്രമി ഹോട്ടലിന് മുന്നിൽ ഇദ്ദേഹം എത്തിയപ്പോൾ വെടിയുതിർക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. 2021 ഏപ്രിലിലാണ് കമ്പനിയുടെ സിഇഒ ആയി ബ്രയാൻ തോംസൺ ചുമതലയേറ്റത്. 2004 മുതൽ അദ്ദേഹം കമ്പനിയുടെ ഭാഗമായിരുന്നു.
“എല്ലാ ന്യൂയോർക്കുകാരുടേയും സുരക്ഷ ഉറപ്പാക്കാൻ അന്വേഷണത്തിന് ആവശ്യമായ സഹായങ്ങൾ” നൽകാൻ സംസ്ഥാന പോലീസിന് നിർദ്ദേശം നൽകിയതായി ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ പറഞ്ഞു.