Monday, December 23, 2024
HomeKeralaഡിസംബർ 6-ന് മലപ്പുറം ജില്ലയിൽ 100 കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി ആരാധനാലയ നിയമ സംരക്ഷണ സംഗമം...

ഡിസംബർ 6-ന് മലപ്പുറം ജില്ലയിൽ 100 കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി ആരാധനാലയ നിയമ സംരക്ഷണ സംഗമം നടത്തും.

വെൽഫെയർ പാർട്ടി.

മലപ്പുറം: ബാബരി മസ്ജിദിന് ശേഷം ഗ്യാൻവാപി, ഷാഹി മസ്ജിദുകൾ കേന്ദ്രീകരിച്ച് ആർഎസ്എസ് നടത്തിക്കുന്ന നീക്കങ്ങൾക്കും കോടതികളുടെ അനുകൂലമായ നിലപാടുകൾക്കും എതിരെ ശക്തമായ ജനാധിപത്യ പ്രതികരണങ്ങൾ ആവശ്യമാണെന്ന് പ്രഖ്യാപിച്ച് ഡിസംബർ 6-ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലയിൽ 100 കേന്ദ്രങ്ങളിലായി ആരാധനാലയ നിയമ സംരക്ഷണ സംഗമങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ഇന്ത്യൻ ചരിത്രത്തിലെ കറുത്ത അധ്യായമായി രേഖപ്പെടുത്തപ്പെട്ട 1992-ലെ ബാബരി മസ്ജിദ് തകർക്കുന്നതിനും മുമ്പ് നടത്തിയ അതേ രീതിയിലാണ് സംഘപരിവാർ ശക്തികൾ ഗ്യാൻവാപി, ഷാഹി മസ്ജിദ് വിഷയങ്ങളിൽ മുന്നൊരുക്കം നടത്തുന്നത്.
വ്യാജ അവകാശവാദങ്ങൾ ഉയർത്തി അത് സ്ഥാപിച്ചെടുക്കാൻ
ഭരണ കുടങ്ങളേയും അനുബന്ധ സംവിധാന ളുമായി അന്യായമായി കൂട്ടുകൂടുകയാണ്. കോടതികൾ തന്നെ ആരാധനാലയ നിയമം അട്ടിമറിച്ച് മസ്ജിദുകളിൽ സർവ്വേകൾക്ക് അനുമതി നൽകുന്നത് ജനാധിപത്യ മൂല്യങ്ങൾക്കും ഭരണഘടനാപരമായ സൗഹാർദത്തിനും എതിരാണ്.
ഈ പശ്ചാത്തലത്തിൽ, ബാബരി മസ്ജിദ് തകർക്കപ്പെട്ട ദിവസമായ ഡിസംബർ 6 ന് പ്രതിഷേധങ്ങൾക്കും നിയമ സംരക്ഷണത്തിനുമുള്ള ആഹ്വാനവുമായി വിവിധ കേന്ദ്രങ്ങളിൽ സംഗമങ്ങൾ സംഘടിപ്പിക്കുകയാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments