Saturday, November 16, 2024
HomeAmericaശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ വേര്‍പാടില്‍ ഫൊക്കാനയുടെ കണ്ണീർ പ്രണാമം .

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ വേര്‍പാടില്‍ ഫൊക്കാനയുടെ കണ്ണീർ പ്രണാമം .

ശ്രീകുമാർ ഉണ്ണിത്താൻ.

മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ വേര്‍പാടില്‍ ഫൊക്കാന നടത്തിയ അനുസ്‌മരണ യോഗത്തിൽ  അമേരിക്കൻ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പലീത്ത ,ബാവായുടെ  നല്ല ജീവിത രീതിയെ കുറിച്ചുള്ള  ഓർമ്മകൾ പങ്കുവെച്ചു സംസാരിച്ചു, പ്രതിസന്ധികളുടെ നടുവില്‍ അല്പം പോലും പതറാതെ സഭയെ സത്യ വിശ്വാസത്തിന്റെ നിശ്ചയദാര്‍ഢ്യത്തോടെ കൈപിടിച്ച് നടത്തിയ ശ്രേഷ്ഠ മഹാ ആചാര്യനായിരുന്നു ബാവാ യെന്ന് അദ്ദേഹം അനുസ്മരിച്ചു.

യാക്കോബായ സഭയ്ക്കുമാത്രമല്ല, മാനവ രാശിക്ക്  മുഴുവൻ ദിശാബോധംനൽകിയ ഉത്തമ ദൈവ ദാസൻ ആയിരുന്നു  ശ്രേഷ്ഠ  കാതോലിക്കാ ബാവാ എന്ന് ബഹുമാനപെട്ട മന്ത്രി വി . എൻ . വാസവൻ  അനുസ്‌മരിച്ചു .

വ്യതിചലിക്കാത്ത വിശ്വാസവും ആഴമായ ലാളിത്യവും, ദൈവ  വിശ്വാസവും  കൊണ്ട്  നല്ലിടയനായി ഇന്ത്യയ്ക്ക് അകത്തും പുറത്തും പിതാവ് അറിയപ്പെട്ടിരുന്നു  എന്ന് സിറോ മലബാർ സഭയുടെ തിരുമേനി  മാർ ജോയി ആലപ്പാട്  അനുസ്മരിച്ചു .

പാവപ്പെട്ടവരുടെ പ്രവാചകനായി, അശരണർക്ക് ആലംബമായി പ്രതിസന്ധികളിൽ കരുത്തനായി, വിശ്വാസികളുടെ ഹൃദയത്തിൽ.ശ്രേഷ്ഠ ബാവാ ഇടംപിടിച്ചുവെന്നു മാർത്തോമാ സഭ തിരുമേനി റെവ. ഡോ . എബ്രഹാം മാർ പൗലോസ് അനുസ്മരിച്ചു.

കൃത്യമായ പ്രാര്‍ത്ഥനാ ജീവിതത്തിലൂടെ ഏവർക്കും പ്രിയങ്കരൻ ആയിരുന്ന  ബാവായുടെ ഇച്ഛാശക്തിയും, ആര്‍ജ്ജവവും ഏവര്‍ക്കും മാതൃകയാണെന്നും കെപിസിസി  പ്രസിഡന്റ് സുധാകരൻ എം പി  യും അനുസ്‌മരണ യോഗത്തിൽ പറഞ്ഞു.

മാത്യു കുഴൽനാടൻ  എം . എൽ . എ, അനുപ് ജേക്കബ് എം . എൽ . എ, .എ. സജീന്ദ്രൻ മുൻ എം . എൽ . എ, കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ, ട്രസ്റ്റീ ബോർഡ് ചെയർ  ജോജി വർഗീസ് , ആർച്ചു ഡയോസിസ്സ്  സെക്രട്ടറി  റെവ. ഫാദർ ജെറി ജേക്കബ് , മുൻ ഫൊക്കാന പ്രസിഡന്റ്മാരായ കമാണ്ടർ ജോർജ് കോരുത് , പോൾ കറുകപ്പള്ളിൽ, ജോർജി വർഗീസ് , ഫൊക്കാന ഭാരവാഹികൾ ആയ  പ്രവീൺ തോമസ്, മനോജ് ഇടമന , ജോൺ കല്ലോലിൽ,  അപ്പുകുട്ടൻ പിള്ളൈ ,മില്ലി ഫിലിപ്പ് , വിമെൻസ് ഫോറം ചെയർ രേവതി പിള്ള , ട്രസ്റ്റീ ബോർഡ് സെക്രട്ടറി ബിജു ജോൺ, ട്രസ്റ്റീ ബോർഡ് വൈസ് ചെയർ  സതീശൻ നായർ , മാമ്മൻ സി ജേക്കബ്, ഫിലിപ്പോസ് ഫിലിപ്പ് ,സജി പോത്തൻ ,ഡോ . മാത്യു വർഗീസ് ,  മലങ്കര യാക്കോബായ  ട്രഷർ ജോജി കാവനാൽ , ഷെവലിയാർ ജോർജ് ഇട്ടൻ പടിയത്ത്    തുടങ്ങി  നിരവധി പ്രമുഖർ പെങ്കെടുത്തു അനുശോചനം രേഖപ്പെടുത്തി.

ഫൊക്കാന നാഷണൽ കമ്മിറ്റി മെംബേർസ്  ആയ രാജീവ് കുമാരൻ , അഡ്വ .ലതാ മേനോൻ , ഫാൻസിമോൾ പള്ളത്തുമഠം, ജീമോൻ വർഗീസ് ,തോമസ് തോമസ് , ലീല മാരേട്ട് , സോമൻ സക്രിയ , ഡോ . ഷൈനി രാജു , അനിൽ പിള്ളൈ , സോണി അമ്പൂക്കൻ , അലൻ കൊച്ചൂസ്, മേരി ഫിലിപ്പ് , സന്തോഷ് നായർ , നിധിൻ ജോസഫ്, ബെൻ പോൾ ,മത്തായി ചാക്കോ ,മനോജ് മാത്യു ,ഗ്രെയിസ് ജോസഫ് ,ടിജോ ജോഷ് , അരുൺ ചാക്കോ , അജിത് ചാണ്ടി തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

Rev . ഫാദർ ഡോ.A. P. ജോർജിന്റെ  പ്രാർത്ഥനയോട് ആരംഭിച്ച മീറ്റിങ്ങിൽ , പ്രസിഡന്റ് സജിമോൻ ആന്റണി ഏവർക്കും സ്വാഗതം രേഖപ്പെടുത്തി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ആമുഖമായി സംസാരിച്ചു. വൈസ് പ്രസിഡന്റ് വിപിൻ രാജ് , കേരളാ കൺവെൻഷൻ ചെയർ ജോയി ഇട്ടൻ, പ്രവീൺ തോമസ്  എന്നിവർ എം സി മാരായി പ്രവർത്തിച്ചു. ട്രഷർ ജോയി ചാക്കപ്പൻ പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments