ജോൺസൺ ചെറിയാൻ.
അധോലോക ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രമുള്ള ടി-ഷര്‍ട്ടുകള്‍ ജനപ്രിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ മീഷോയും ഫ്ളിപ്പ്കാര്‍ട്ടും വിപണിയില്‍ ഇറക്കി വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. പ്രായഭേദമന്യേ എല്ലാവര്ക്കും ഉപയോഗിക്കാവുന്ന ഈ ടി-ഷര്‍ട്ടുകള്‍ കുട്ടികളുടെ ഉള്ളില്‍ ഗുണ്ടാനേതാക്കളോടുള്ള പ്രിയം കൂട്ടുമെന്നുള്ള ആശങ്കയും ഉയര്‍ന്നു വരുന്നുണ്ട്. ‘ഗ്യാങ്സ്റ്റര്‍’, ‘ഹീറോ’ തുടങ്ങിയ എഴുത്തുകളോടുകൂടിയുള്ള ഈ ടി-ഷര്‍ട്ടുകള്‍ തുച്ഛമായ വിലയിലാണ് ലഭ്യമാകുന്നത്.