ജോൺസൺ ചെറിയാൻ.
മോഷണം നടന്നാൽ പൊലീസിനെ വിളിക്കുകയെന്നത് സാധാരണ സംഭവമാണ്. പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ മോഷണം നടന്ന സ്ഥലത്ത് എത്തിയ പൊലീസ് ഞെട്ടി. മോഷണ വസ്തു ഉരുളക്കിഴങ്ങാണ്. ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിലെ മന്നപൂർവ നിവാസിയായ വിജയ് ശർമ്മയാണ് ഉരുളക്കിഴങ്ങ് കാണാതായതിന് പൊലീസിനെ വിളിച്ചു വരുത്തിയത്.രാത്രിയേക്കുള്ള ഭക്ഷണത്തിനായി താൻ കരുതിയ 250ഗ്രാം ഉരുളകിഴങ്ങ് കാണാനില്ല. ഒന്നും നോക്കിയില്ല അടിയന്തര സേവനത്തിനായി ജനങ്ങൾക്ക് പൊലീസ് നൽകിയ 112 ലേക്ക് വിളിച്ചു. ഒരു അത്യാവശ്യ കാര്യമുണ്ടെന്നും ഉടൻ എത്തണമെന്നും അറിയിച്ചു.