ശ്രീ .എൻ .സി .മാത്യു .
ഒർലാണ്ടോ (ഫ്ലോറിഡ ): ഒർലാണ്ടോ സെന്റ് എഫ്രേം യാക്കോബായ സുറിയാനിപ്പള്ളിയിൽ , ഭാരതത്തിലെ യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ അനുസ്മരണ പ്രാർത്ഥനയും ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മയും നടത്തപ്പെട്ടു .
ശ്രേഷ്‌ഠ കാതോലിക്കാ ബാവായുടെ വിയോഗദിനമായിരുന്ന ഒക്ടോബർ 31 ന് വൈകിട്ട് സന്ധ്യാനമസ്കാരവും അനുസ്മരണ പ്രാർത്ഥനകളും ഇടവക വികാരി റവ .ഫാ , ബെന്നി ജോർജിൻറെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു .കൂടാതെ കബറടക്ക ശുശ്രൂഷകൾ നടത്തപ്പെട്ട നവംബർ 2 ശനിയാഴ്ച്ച പ്രഭാത നമസ്കാരത്തിനും വി. കുര്ബാനയ്ക്കും ശേഷം ശ്രേഷ്‌ഠ ബാവയ്ക്ക് വേണ്ടിയുള്ള പ്രത്യേക ധൂപപ്രാർത്ഥനകളും അനുസ്മരണ പ്രസംഗവും റവ .ഫാ ജെയിംസ് മുളംതാനത്തിന്റെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെട്ടു . ശ്രേഷ്‌ഠ ബാവായുടെ സഭയെക്കുറിച്ചുള്ള ദീർഘവീക്ഷണവും അചഞ്ചലമായ അന്ത്യോഖ്യാ വിശ്വാസവും പെരുമാറ്റത്തിലെ വിനയവും പ്രാർത്ഥന നോമ്പ് മുതൽ കാര്യങ്ങളിലുള്ള തീഷ്ണതയും ദൈവമാതാവിനോടുള്ള പ്രത്യേക ഭക്ത്യാദരവുകളും എല്ലാവരും മാതൃകയാക്കേണ്ടതാണെന്നു വന്ദ്യ വൈദീകർ ഓർമ്മിപ്പിച്ചു . വേദവിപരീതികൾ തകർത്ത പരി .സഭയെ ഇന്നുകാണുന്ന രീതിയിലേക്ക് പണിയാൻ അക്ഷീണം പ്രയത്നിച്ച ബാവാതിരുമേനി ”നല്ല പോർ പൊരുതി ഓട്ടം തികച്ചു വിശ്വാസം കാത്തു എന്ന വേദപുസ്തക വാക്യം ” അന്വർഥമാക്കി കടന്നുപോയ മഹാപുരോഹിതനാണെന്നു വൈദീകർ ഓർമിപ്പിച്ചു. ശ്രേഷ്‌ഠ ബാവായുടെ സഹനം പരിഗണിച്ചു അദ്ദേഹത്തെ “മലങ്കരയുടെ യാക്കൂബ് ബുർദ്ദാന ” എന്ന സ്ഥാനം നൽകി പരി .സിംഹാസനം ആദരിച്ചിട്ടുണ്ട് .
നേരത്തെ തീരുമാനിച്ചതനുസരിച്ചു പരിശുദ്ധ ചാത്തുരുത്തിൽ ഗീവര്ഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മദിനം ലളിതമായ ചടങ്ങുകളോടെ നടത്തപ്പെട്ടു . ധൂപപാർത്ഥനയ്ക്കും കൈമുത്തിനും ശേഷം നേർച്ചവിളമ്പോടെ ഓർമ്മ ചടങ്ങുകൾ അവസാനിച്ചു
കൂടുതൽ വിവരങ്ങൾക്ക്
റവ .ഫാ . ബെന്നി ജോർജ് (വികാരി ) Mob 9789303047
ശ്രീ . എൽദോ മാത്യു (ട്രസ്റ്റി ) Mob 4077299092
ശ്രീ , സിജു ഏലിയാസ് (സെക്രട്ടറി ) Mob 8133686820