Wednesday, October 30, 2024
HomeAmericaഫൊക്കാന ന്യൂ യോർക്ക് മെട്രോ റീജിയന്റെ പ്രവർത്തന ഉൽഘടനം 2024.

ഫൊക്കാന ന്യൂ യോർക്ക് മെട്രോ റീജിയന്റെ പ്രവർത്തന ഉൽഘടനം 2024.

ശ്രീകുമാർ ഉണ്ണിത്താൻ.

നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ എക്കാലത്തെയും ശക്തി സ്‌ത്രോതസ്സുകളിലൊന്നായ ന്യൂ യോർക്ക് മെട്രോ റീജിയന്റെ  പ്രവർത്തന ഉൽഘടനം 2024 നവംബർ 2 ആം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ടൈസൺ സെന്ററിൽ (26 N Tyson Ave ,Floral Park, NY 11001 )വെച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതാണ് എന്ന് റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉൽഘാടനം  നിർവഹിക്കും , കൗണ്ടി ലെജിസ്ലേറ്റർ ഡോ . ആനി പോൾ ചീഫ് ഗസ്റ്റ് ആയും പങ്കെടുക്കുന്നതാണ് . ഫൊക്കാനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയോട് ഒപ്പം ഫൊക്കാനയുടെ നേതാക്കളും പങ്കെടുക്കുന്നതാണ് .  .

മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഫൊക്കാനാ ഇന്ന്  അമേരിക്കന്‍ മലയാളികള്‍ക്ക്  പ്രിയപ്പെട്ട സംഘടന ആയി മാറിയിക്കുകയാണ് . ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓരോ റീജിയനിലും ഉള്ള  പ്രവർത്തനം കുടുതൽ ശക്തമാക്കുന്നത്. ന്യൂ യോർക്ക് റീജിയൻ ഫൊക്കാനയുടെ  ഒരു കരുത്താണ് .

നവംബർ 2 ആം തീയതി ശനിയാഴ്ച നടക്കുന്ന റീജണൽ കൺവെൻഷനിലേക്ക്  ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ്, റീജണൽ സെക്രട്ടറി ഡോൺ തോമാസ് , റീജണൽ ട്രഷർ മാത്യു തോമാസ്, റീജണൽ പ്രോഗ്രാം കോർഡിനേറ്റർ ജിൻസ് ജോസഫ് എന്നിവർ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് :ലാജി തോമസ് 516 849 0368 ,  ഡോൺ തോമാസ് 516 993 0697  ,   ജിൻസ് ജോസഫ് 646 -725- 1564.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments