Wednesday, October 30, 2024
HomeNew Yorkഫൊക്കാന ലോക മലയാളി ബിസിനസ് ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു.

ഫൊക്കാന ലോക മലയാളി ബിസിനസ് ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു.

സന്തോഷ് എബ്രഹാം .

ന്യൂജേഴ്സി: പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാന ലോക മലയാളിബിസിനസ് ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു.   മലയാളികളായ വ്യവസായികളുടെ ഡയറക്ടറി ഉണ്ടാകേണ്ടത്   ഈ കാലഘട്ടത്തിൽ ഏറ്റവും അനിവാര്യമാണ് എന്ന തിരിച്ചറിവിൽ ആണ് ഇങ്ങനെ ഒരു  ഡയറക്ടറി പ്രസിദ്ധികരിക്കാൻ  ഫൊക്കാന മുന്നോട്ട് വരുന്നത് .ഇന്ന്  മലയാളികൾ ബിസിനസ് രംഗത്ത് മുന്നേറുന്ന ഒരു കാലമാണ്. മെഡിക്കൽ രംഗത്തും , ഐ ടി  രംഗത്തും തുടങ്ങി മിക്ക മേഘലകളിലും  മലയാളികളുടെ ആദിപത്യം കൂടി വരികയാണ് അതുപോലെ   ബിസിനസ് രംഗങ്ങളിലും മലയാളികൾ വെണ്ണികൊടി  പറിക്കുന്ന ഒരു കാലഘട്ടത്തിലൂടെ ആണ് നാം കടന്നു പോകുന്നത്. ഇന്ന് ടെക്നോളജി ലോകത്തുള്ള മനുഷ്യരെ ഒരു കുടകിഴിൽ കൊണ്ടുവരുന്ന കാലത്തു മലയാളീ ബിസിനസ് കാരുടെ ഒരു എകികരണവും  അവിശ്വമാണ്.

പ്രവാസികളായ അനേകം ആളുകൾ ലോകത്തിൻറെ പല രാജ്യങ്ങളിലായി പലതരത്തിലുള്ള ബിസിനസ് ചെയ്യുന്നുണ്ട്. ഇങ്ങനെ ബിസിനസ് ചെയ്യുന്നവരുടെ വിവരങ്ങൾ ഒരു ബുക്ക് ആയി  പ്രസിദ്ധികരിക്കുകയും  (ഹാർഡ്കോപ്പിയും soft കോപ്പിയയും) ചെയ്യുബോൾ , അത് മറ്റു മലയാളികളായ പുതിയ സംരംഭകര്‍ക്കെ  അവരിൽ നിന്നും വിദഗ്‌ധ  ഉപദേശങ്ങളും അഭിപ്രായങ്ങളും നേടുന്നതിനും സാധിക്കും. അതുപോലെ നല്ല ഒരു നെറ്റ്‌വർക്കിങ് സംവിധാനം ഉണ്ടായാൽ പല ബിസിനസുകൾക്കും പരസ്പരം സഹായിക്കാനും സഹകരിക്കാനും സാധിക്കും. ഇങ്ങനെയുള്ള സഹകരണത്തിലൂടെ അവരുടെ ബിസിനസുകൾ വിപുലീകരിക്കാനും കഴിയും, അങ്ങനെ ലോകമലയാളികളുടെ ബിസിനസ്സ് സംരംഭങ്ങൾ ഒരു നെറ്റ് വർക്കിങ്ങിലൂടെ ഏകോപിപ്പിക്കുക എന്നത് കൂടിയാണ്  ഫൊക്കാന ആഗ്രഹിക്കുന്നത്.

ലോകത്തുള്ള മലയാളികളുടെ ബിസിനസ്കളുടെ ഒരു എകികരണം ആണ് ഫൊക്കാന   ഉദ്ദേശിക്കുന്നത്. മലയാളികൾക്ക് പല ബിസിനസ്സ് സ്ഥാപനങ്ങൾ ഉണ്ടെങ്കിലും അത് എവിടെയൊക്കെ ആണന്നോ, അവരുടെ പ്രവത്തനങ്ങളോ ഫോൺ നമ്പറുകളോ ഒന്നും ഇന്ന്  ലഭ്യമല്ല. അതിന് പരിഹാരമായി കൂടിയാണ്  ലോക മലയാളി ബിസിനസ് ഡയറക്ടറി പ്രസിദ്ധീകരിക്കുന്നത്‌.

ഡയറക്ടറിയിൽ പ്രസിദ്ധീകരിക്കുവാൻ ആയി വ്യവസായ സംരംഭകരായ ആളുകൾ തങ്ങളുടെ ബിസിനസിന്റെ വിവരങ്ങൾ ബിസിനസ് കാർഡ് മുതൽ ഫുൾ പേജ് വരെ കൊടുക്കാവുന്നതാണ്.

ലോകആകമാനമുള്ള  ചെറുതും വലുതുമായ മലയാളീ ബിസിനസ്സ് സംരംഭങ്ങളെ പ്രൊമോട്ട് ചെയ്യുക എന്നത് ഫൊക്കാനയുടെ ഇപ്പോഴത്തെ ഭരണസമിതിയുടെ പ്രക്യപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. ഫൊക്കാനയുടെ വെബ്സൈറ്റിലൂടെയും , ഓൺലൈൻ മീഡിയ വഴിയും, മീറ്റിങ്ങുകളിലൂടെയും, കമ്മ്യൂണിക്കേഷനിലൂടെയും ഫൊക്കാന  നമ്മുടെ ബിസിനസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നത്  ഈ കമ്മിറ്റിയുടെ  തീരുമാനമാണ് എന്ന്  പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.  നമ്മുടെ ചെറിയ സഹായവും സഹകരണവും ഉണ്ടെങ്കിൽ നമ്മുടെ മലയാളികളുടെ  പല ബിസിനെസ്സുകളും വലിയ വിജയത്തിൽ എത്തിയ്ക്കാൻ കഴിയും അതുകൊണ്ട് തന്നെ  ഫൊക്കാന ലോക മലയാളികോട് അഭ്യർഥിക്കുകയാണ് നമ്മുടെ ബിസിനെസ്സ് സംരംഭങ്ങളെ സഹായിക്കാൻ ഓരോ മലയാളിയും മുന്നോട്ടു വരണമെന്നും അതുപോലെ  ഫൊക്കാനയുടെ അംഗ സംഘടനകുളും, അതിലെ പ്രവർത്തകരും ഈ ഒരു ലക്‌ഷ്യം നടപ്പാക്കണമെന്നും   സജിമോൻ ആന്റണി അഭ്യർത്ഥിച്ചു.

ഫൊക്കാന ലോക മലയാളി ബിസിനസ് ഡയറക്ടറി വൻപിച്ച വിജയമാക്കാൻ ലോക മലയാളികൾ സഹകരിക്കണമെന്ന് സെക്രട്ടറി  ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ  ജോയി ചാക്കപ്പൻ ,എക്സി .വൈസ്  പ്രസിഡന്റ്  പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി  മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ  രേവതി പിള്ള , ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്, ഫൈനാൻസ് കൺവീനർ സജി പോത്തൻ  എന്നിവർ അഭ്യർത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments