Friday, October 4, 2024
HomeNew Yorkമിഡ്‌ലാൻഡ് പാർക്ക് സെൻറ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ദേവാലയം നാൽപ്പതാം വാർഷികാഘോഷം ഒക്‌ടോബർ ആറിന്.

മിഡ്‌ലാൻഡ് പാർക്ക് സെൻറ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ദേവാലയം നാൽപ്പതാം വാർഷികാഘോഷം ഒക്‌ടോബർ ആറിന്.

ജോൺസൺ ചെറിയാൻ.

ന്യൂജേഴ്‌സി :  മിഡ്‌ലാൻഡ് പാർക്ക് സെൻറ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ്  ദേവാലയത്തിന്റെ
നാൽപ്പതാം വാർഷികാഘോഷം ഒക്ടോബർ ആറു ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു

ഒക്‌ടോബർ  അഞ്ചു ശനിയാഴ്ച്ച വൈകുന്നേരം 6:00 മണിക്ക്  മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവയുടെ മഹനീയ സാന്നിധ്യത്തിൽ  ആരംഭിക്കുന്ന സന്ധ്യ പ്രാർത്ഥനയോടെ  വാർഷികാഘോഷങ്ങൾക്കു തിരശീല ഉയരും

ഒക്‌ടോബർ ആറു ഞായറാഴ്ച രാവിലെ 8.15ന് പരിശുദ്ധ ബാവാ തിരുമേനിയുടെ മുഖ്യകാർമീകത്വത്തിലുള്ള വിശുദ്ധ കുർബാനയിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കോളോവോസ് തിരുമേനിയുടെ  അനുഗ്രഹീത സാന്നിധ്യവും ഉണ്ടായിരിക്കും

വിശുദ്ധ കുർബാനയ്ക്ക് ശേഷം ദേവാലയത്തിലെ നാൽപ്പതാം വാർഷികാഘോഷതോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുള്ള  പൊതുയോഗത്തിൽ നിരവധി പൗരപ്രമുഖരും  സഭാ നേതാക്കളും  പങ്കെടുക്കും.

സെൻറ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ ഭക്തി നിർഭരമായ നാൽപ്പത് വർഷത്തെ  പ്രയാണത്തിലെ സുപ്രധാന ഏടുകളെ  കോർത്തിണക്കി , ഒട്ടനവധി വിജ്ഞാനപ്രദമായ ലേഖനങ്ങളാൽ സമ്പന്നമായ സുവനീറിന്റെ  പ്രകാശനവും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് . ദേവാലയത്തിലെ എല്ലാ മെമ്പർമാരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ ഡയറക്ടറി പ്രകാശനവും ചടങ്ങിന്റെ ഭാഗമായി നടക്കും

1984 ‘ഇൽ സ്ഥാപിതമായ ദേവാലയത്തിന്റെ ആരംഭം മുതൽക്കേ പള്ളിയുടെ  അഭിഭാജ്യ ഘടകമായി നിലകൊള്ളുന്ന ഫൗണ്ടിങ് മെമ്പേഴ്സിനെ ആദരിക്കുന്ന അനുഗ്രഹപ്രധാനമായ ചടങ്ങും വാർഷികാഘോഷതോടനുബന്ധിച്ചു നടത്തപ്പെടും

ദേവാലയത്തിന്റെ നാൽപതു വർഷത്തെ അനുഗ്രഹഹീത  യാത്രയിൽ  ലഭിച്ച പോരുന്ന അളവറ്റ ദൈവീക കൃപാകടാക്ഷങ്ങളെ അനുസ്മരിച്ചു പള്ളി വികാരി റെവ ഫാ ഡോ ബാബു.കെ.മാത്യു ഇടവക അംഗങ്ങളുടെ പരിപൂർണ പിന്തുണയേയും , സഹകരണത്തെയും പ്രത്യേകം പരാമർശിച്ചു

ബാവാ തിരുമേനിയെയും വിശിഷ്ടാതിഥികളെയും വരവേൽക്കുവാനും, മറ്റു കാര്യപരിപാടികളുടെ ഒരുക്കങ്ങളും റെവ ഫാ ഡോ ബാബു.കെ.മാത്യുവിൻ്റെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ
പുരോഗമിക്കുന്നു .

റെവ ഫാ ഡോ ബാബു.കെ.മാത്യു, ജനറൽ കൺവീനർ ജോബി ജോൺ, കോഓർഡിനേറ്റർ അജു തര്യൻ, സെക്രട്ടറി ജെറീഷ് വർഗീസ്, ട്രഷറർ ജോസ് തോമസ് , സുവനീർ ചീഫ് എഡിറ്റർ എബി  തര്യൻ എന്നിവരാണ് വാർഷികാഘോഷങ്ങളുടെ വിജയത്തിനായി ചുക്കാൻ പിടിക്കുന്നത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments