ജോൺസൺ ചെറിയാൻ.
കഴിഞ്ഞ കുറച്ച് നാളുകളായി കേൾക്കുന്ന വാർത്തയാണ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന്. ഒരു തവണയും രണ്ടും തവണയുമല്ല സെപ്റ്റംബർ മാസത്തിൽ നിരവധി തവണയാണ് ട്രാക്കുകളിൽ ഇരുമ്പ് കമ്പി ഉൾപ്പെടെയുള്ളവ വെച്ച് ട്രെയിൻ സർവീസ് അട്ടിമറിക്കാൻ ശ്രമം നടന്നത്. ഈ ശ്രമങ്ങൾക്ക് പിന്നിലാര് എന്നത് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. ഒരു വാർത്ത മാത്രമായി കാണാൻ കഴിയുന്നതല്ല ഇത്. പ്രത്യേകിച്ച് തുടരെ തുടരെ സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ. എന്തായിരിക്കും ലക്ഷ്യം? ആരായിരിക്കും പിന്നിൽ? എന്തിന് ചെയ്യുന്നു? എന്നിങ്ങനെ ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ മുന്നിൽ നിൽക്കുകയാണ്.