Thursday, September 19, 2024
HomeKeralaഎസ്.ഐ.ഒ മേഖല സമ്മേളനം പൊന്നാനിയിൽ വെച്ച് നടന്നു.

എസ്.ഐ.ഒ മേഖല സമ്മേളനം പൊന്നാനിയിൽ വെച്ച് നടന്നു.

സലീംസുൽഫിഖർ.

ആലിമുസ്‌ലിയാരുടെയും വാരിയൻകുന്നന്റെയും മഖ്ദൂമുമാരുടെയും പിന്മുറക്കാരായി വിമോചന പോരാട്ടങ്ങളിൽ ഈ ചെറുപ്പമെന്നും തെരുവിലുണ്ടാകും- സഈദ് ടി. കെ.

‘ഹൻദലയുടെ വഴിയേ നടക്കുക
ബാബരിയുടെ ഓർമകളുണ്ടായിരിക്കുക’ എന്ന പ്രമേയത്തിൽ എസ്.ഐ.ഒ കേരള സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും നടത്തി. പൊന്നാനിയിൽ വെച്ച് എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ അനീസ് ടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ സഈദ് ടി. കെ ഉദ്ഘാടനം ചെയ്തു. “ആലിമുസ്‌ലിയാരുടെയും വാരിയൻകുന്നന്റെയും മഖ്ദൂമുമാരുടെയും പിന്മുറക്കാരായി വിമോചന പോരാട്ടങ്ങളിൽ ഈ ചെറുപ്പമെന്നും തെരുവിലുണ്ടാകും” എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എസ്.ഐ.ഒ മലപ്പുറം ജില്ലാ സെക്രട്ടറി ഷിബിലി മസ്ഹർ സ്വാഗതഭാഷണവും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണവും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി മിസ്ഹബ് ഷിബിൽ സമാപനപ്രസംഗവും നടത്തി. റാപ്പർ അഫ്താബ് ഹാരിസ് ഫലസ്തീൻ ഐക്യദാർഢ്യ റാപ്പ്സോംഗ് അവതരിപ്പിച്ചു. പൊന്നാനി ഹാർബർ മുതൽ ബസ് സ്റ്റാൻഡ് വരെ നടന്ന റാലിയിൽ നാന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സമ്മേളനത്തോഡാനുബന്ധിച്ച് ‘കേരള പോലീസിൻ്റെ മുസ്‌ലിം വിരുദ്ധ വംശീയതയെ ചോദ്യം ചെയ്യുക, ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റി നിർത്തി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക’, ‘ഫലസ്തീൻ ജനതയുടെ വിമോചനപ്പോരാട്ടങ്ങളോട് നിരുപാധികം ഐക്യപ്പെടുക, ഹിന്ദുത്വ വംശീയതയുടെ വംശഹത്യ പദ്ധതികളെ തുറന്നെതിർക്കുക’ എന്നീ തലക്കെട്ടിലുള്ള രണ്ട് പ്രമേയങ്ങളും അവതരിപ്പിച്ചു.
Photo Caption 2: എസ്.ഐ.ഒ ജില്ലാ കമ്മിറ്റി പൊന്നാനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളത്തോടനുബന്ധിച്ച് നടന്ന റാലി
Photo Caption 1 : പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ സഈദ് ടി.കെ സംസാരിക്കുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments