Thursday, September 19, 2024
HomeAmericaആവേശമായി മാൻസ്ഫീൽഡ് മലയാളി അസോസിയേഷൻ ഓണാഘോഷം.

ആവേശമായി മാൻസ്ഫീൽഡ് മലയാളി അസോസിയേഷൻ ഓണാഘോഷം.

മാർട്ടിൻ വിലങ്ങോലിൽ.

മാൻസ്ഫീൽഡ്‌ (ടെക്‌സാസ്):  ഡാലസിന്റെ പ്രാന്തപ്രദേശമായ മാൻസ്ഫീൽഡിലെ മലയാളി കൂട്ടായ്മയായ മാൻസ്ഫീൽഡ് മലയാളി അസോസിയേഷൻ (MMA) ഓണാഘോഷം സംഘടിപ്പിച്ചു. അതിവേഗം വളരുന്ന ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ മാൻസ്ഫീൽഡിലും പ്രാന്തപ്രദേശത്തുമുള്ള പുതുതലമുറയുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷ പരിപാടികൾ.

മാൻസ്ഫീൽഡ് സിറ്റി ആക്ടിവിറ്റിസ്  സെന്ററിൽ സെപ്റ്റംബർ 8 ഞായാറാഴ്ച  നടന്ന ഓണാഘോഷ പരിപാടികളിൽ നൂറിൽപരം പേർ പങ്കുചേർന്നു.

വനിതകൾ പൂക്കളം ഒരുക്കി ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കലാപരിപാടികൾ  അരങ്ങേറി. കുടികളുടെ നൃത്യനൃത്തങ്ങൾ, ഓണപ്പാട്ട്, വള്ളപ്പാട്ട്, തിരുവാതിര, യുവാക്കളുടെ കോമഡി നൃത്തം,  കുട്ടികൾ  ചേർന്നവതരിപ്പിച്ച ഉപകരണ സംഗീതം, പാരമ്പതാഗത നൃത്തങ്ങൾ  തുടങ്ങിയവ ആഘോഷങ്ങക്കു കൊഴുപ്പേകി.

വനിതകളുടെ നേതൃത്വത്തിൽ നടത്തിയ തിരുവാതിര പ്രത്യേക ശ്രദ്ധനേടി. മാവേലി എഴുന്നെള്ളത്തിൽ കുട്ടി മാവേലിക്കൊപ്പം, ആർപ്പും വിളികളുമായി കുട്ടികളുടെ നൃത്തച്ചുവടുകളും ആവേശം പകർന്നു.

തുടർന്ന് യുവജനങ്ങളും  കുട്ടികളും  പങ്കെടുത്ത ഓണക്കളികൾ സംഘടിപ്പിച്ചു.
കുട്ടികൾക്കായി സംഘടിപ്പിച്ച വടം വലി മത്സരങ്ങളും ആഘോഷങ്ങൾക്ക് ആവേശം പകർന്നു.

ബിജോയ് മാത്യു ഓണാഘോഷത്തെയും അതിന്റെ  ഐതീഹ്യത്തെയും പറ്റി പുതുതലമുറക്കായി വിവരിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വിഭവ സമൃദ്ധ്യമായ ഓണസദ്യയോടെയാണ് ഓണാഘോഷങ്ങൾക്ക് തിരശീല വീണത്.

കിരൺ ജോർജ്,  മനോജ് മാത്യു, ബിനു വർഗീസ് തുടങ്ങിയവർ ആഘോഷങ്ങൾക്കു നേതൃത്വം നൽകി. സ്കറിയാ ജേക്കബ് മ്യൂസിക്കൽ ഓർക്കസ്‌ട്രേഷൻ ഒരുക്കി. അല്ലി അഖിൽ, സുമി മാത്യു എന്നിവർ നൃത്തപരിപാടികൾക്കും, ഷാബു. ജി യുവാക്കളുടെ ഡാൻസ് കൊറിയോഗ്രഫിക്കും നേതൃത്വം നൽകി. മോഹൻ മണമേൽ, ബിനു വർഗീസ് എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ. കിരൺ ജോർജ് സ്വാഗതവും മനോജ് മാത്യു നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments