ഡൊമിനിക് ചാക്കോനാൽ .
1999 ൽ സ്ഥാപിതമായ അറ്റ്ലാന്റയിലെ ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ജോർജിയ (KCAG), രജത ജൂബിലി ആഘോഷൾക്ക് മാറ്റുരക്കുവാൻ KCCNA യുടെ അമരക്കാരൻ ഷാജി എടാട്, തന്റെ സാന്നിത്യം ഉറപ്പായും ഉണ്ടാകുമെന്നു അറിയിച്ചിരിക്കുന്നു.
25 വർഷമായി വളരെ സജീവവും ഊർജസ്വലവുമായി പ്രവർത്തിക്കുകയും, സഭയും സമുദായവും ഒരുമിച്ചു പോകുന്നതിൽ മാതൃകയായിരിക്കുന്ന KCAG യുടെ ജൂബിലി ആഘോഷാളിൽ പങ്കെടുക്കുന്നതിൽ അതീവ താല്പ്പിരിയമുണ്ടെന്നു അദ്ദേഹം അറിയിച്ചു.
സാമൂഹിയ സാംസകാരിക രംഗങ്ങളിൽ നിറസാന്നിത്യം ഉള്ള ഷാജി എടാട്ട് സമുദായ അംഗങ്ങളെ ഒന്നിച്ചു കൊണ്ടുപോകുവാൻ കഴിവുള്ള നേതാവ് മാത്രമല്ല, സംഘടനമികവും തീർഘവീഷണവും തെളിയിച്ച ഒരു മികച്ച വ്യക്തിയുടെ ഉടമയുംകൂടിയാണുന്നും, അദ്ദേഹത്തിന്റെ സാന്നിത്യം വളരെ സന്തോഷകരമെന്നും സംഘടകർ അറിയിച്ചു.
നവമ്പർ 2 ന് കലാശക്കൊട്ട്പരിപാടികള്ക്ക് നേതൃത്വം നൽകുവാൻ സിൽവർ ജൂബിലി ആഘോഷകമ്മിറ്റയുടെ ചെയര്മാന് ബിജു തുരുത്തുമാലിയും ഓർഗനൈസിങ് കമ്മിറ്റി ടീം അംഗങ്ങളായ ടോമി കൂട്ടകൈതയിൽ, ജസ്റ്റിൻ പുത്തൻപുര, ജെഫ്റി വാഴക്കാലയിൽ, ഫ്രാങ്കലിന് വര്കുകലയിൽ, ഫിയോന പച്ചിക്കര എന്നിവരോടപ്പം KCAG എക്സിക്യൂട്ടീവ് ബോർഡ് മെംബേർസ് ആയ ഡൊമിനിക് ചാക്കോനാൽ, ടോമി വാലിച്ചിറ, ബിജു വെള്ളാപ്പള്ളിക്കുഴിയിൽ, ബിജു അയ്യംകുഴക്കൽ, പൗർണമി വെങ്ങാലിൽ എന്നിവരും ഇത് വൻ വിജയമാക്കിത്തീർക്കുവാൻ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു.