ഫ്രറ്റേണിറ്റി.
മലപ്പുറം: പിന്നോക്ക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകളും ഗ്രാന്റുകളും കാര്യക്ഷമമായി വിതരണം ചെയ്യാത്ത സർക്കാർ നിലപാട് തിരുത്താൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്ന് ഫ്രറ്റേണിറ്റി ജനറൽ സെക്രട്ടറി ആദിൽ അബ്ദുറഹീം.
ഇ ഗ്രാന്റ് വിതരണം ഉടൻ പൂർത്തിയാക്കുക,
ഫണ്ട് വകമാറ്റി ചിലവഴിച്ചവർക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക,
ഇ ഗ്രാന്റ് തുക വർധിപ്പിക്കുക, തുടങ്ങിയ ആവശ്യമുയർത്തി
മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ധേഹം.
ഒരു വർഷത്തിലധികമായി ഇ ഗ്രാന്റ് ലഭ്യമല്ലാത്തതിനാൽ വിദ്യാർത്ഥികൾ ദുരിതത്തിലാണ്. ജില്ലയിലെ ആദിവാസി മേഖലയിൽ ഫ്രറ്റേണിറ്റി നടത്തിയ പഠനത്തിൽ അതിൻ്റെ ഗൗരവം ബോധ്യപ്പെടുന്നതാണ്.
ഗോത്രസാരഥി പദ്ധതിയുടെ ഫണ്ട് ലഭിക്കാത്തത് കാരണം പഠനമുപേക്ഷിക്കേണ്ടി വന്ന വിദ്യാർത്ഥികൾ വരെ നമുക്കിടയിലുണ്ട്.
കടുത്ത വിവേചനമാണ് സർക്കാർ ഈ മേഖലയിൽ തുടരുന്നത്. വിദ്യാർഥികളുടെ പഠനവും ഹോസ്റ്റൽ, ഭക്ഷണം തുടങ്ങിയവയെല്ലാം പ്രതിസന്ധിയിൽ ആയിട്ടും സര്ക്കാര് തിരിഞ്ഞു നോക്കുന്നില്ല. ഇനിയും ഇത് അനുവദിക്കാൻ സാധിക്കില്ല,ശക്തമായ സമരത്തിന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി സനൽകുമാർ, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കെ.വി. സഫീർ ഷാ, ജില്ലാ ജനറൽസെക്രട്ടറിമാരായ സാബിറ ശിഹാബ്, ബാസിത് താനൂർ, വി.ടി.എസ് ഉമർ തങ്ങൾ, ശിബാസ് പുളിക്കൽ, ഫായിസ് എലാങ്കോട്,സാബിക് വെട്ടം,
മുബീൻ മലപ്പുറം, അൽതാഫ് ശാന്തപുരം, റമീസ് ചാത്തല്ലൂർ,ജസീം കൊളത്തൂർ, ജംഷീർ ചെറുകോട്, അഡ്വ:അമീൻ യാസിർ ,അൻഷിദ് കൊണ്ടോട്ടി, ത്വയ്യിബ് ബിൻ യാസിർ, സാജിദ വടക്കാങ്ങര, എന്നിവർ നേതൃത്വം നൽകി.