Thursday, November 28, 2024
HomeAmericaപ്രവാസിയുടെ നേരും നോവും എന്ന പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു .

പ്രവാസിയുടെ നേരും നോവും എന്ന പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു .

വര്ഗീസ് കോര്സൺ .

അമേരിക്കൻ പ്രവാസി എഴുത്തുകൾ എന്നതിലേക്ക് ഒതുങ്ങുന്നതല്ല കോരസൺ വർഗ്ഗീസിന്റെ “പ്രവാസിയുടെ നേരും നോവും എന്ന പുസ്തകം” എന്ന് മുൻ അമ്പാസിഡർ ടി. പി ശ്രീനിവാസൻ. “പ്രവാസി സാഹിത്യത്തിൽ എന്ന തലത്തിൽനിന്നും നോക്കിക്കാണാതെ മുഘ്യധാര സാഹിത്യത്തിലേക്ക് സ്ഥാനം നല്കേണ്ട പുസ്തകമാണിതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
വാഷിംഗ്‌ടൺ ഡി. സി യിലെ ബെത്സ്‌ഡേ മാറിയറ്റ്‌ മോണ്ടോഗോമേറി കൺവെൻഷൻ സെന്ററിൽവച്ചു  ജൂലൈ 19 2024 നു നടത്തപ്പെട്ട ഫൊക്കാന 2024 അന്തർദേശീയ സമ്മേളനത്തിന്റെ നിറഞ്ഞ സദസ്സിൽ വച്ച് കോരസൺ വർഗ്ഗീസിന്റെ പ്രവാസിയുടെ നേരും നോവും എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി. പി ശ്രീനിവാസൻ പ്രമുഖ മാധ്യമപ്രവർത്തകൻ എം .വി നികേഷ് കുമാറിന് പുസ്തകം നല്കിക്കൊണ്ട് ആ മുഹൂർത്തം ധന്യമാക്കി. ടി. പി ശ്രീനിവാസൻ തന്റെ പ്രസംഗത്തിൽ കോരസൺ വർഗ്ഗീസെന്ന എഴുത്തുകാരനെയും, അദ്ദേഹത്തിന്റെ മാധ്യമപ്രവർത്തനത്തെയും, എഴുത്തുകളുടെ പ്രമേയത്തെയും, അനുവാചകഹൃദയത്തിലേക്ക് വാക്കുകളെ കോറിയിടാനുള്ള കഴിവിനെയും സദസ്യർക്കു പരിചയപ്പെടുത്തി. ഈ പുസ്തകത്തിലെ ഓരോ ലേഖനങ്ങളും വായിയ്ക്കേണ്ടതാണെന്നും, വായനയുടെ ഒരു വിശാലമായ ലോകം തുറന്നുതരാൻ ഇതിലെ ലേഖനങ്ങൾക്ക് കഴിയും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താനും കോരസണും ഒരേ സമയത്ത് മലയാളമനോരമയിൽ പംക്തികൾ കൈകാര്യം ചെയ്തിരുന്നു എന്നും അന്നുമുതൽ കോരസൺന്റെ എഴുത്തുകളെ ശ്രദ്ധിച്ചിരുന്നു എന്നും ടി. പി ശ്രീനിവാസൻ പറഞ്ഞു.
പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് കോരസണുമായി ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിലുള്ള പരിചയത്തക്കുറിച്ചും, കോരസൺന്റെ ലേഖനങ്ങളക്കുറിച്ചും നികേഷ് കുമാർ സദസ്സിനോടു വാചാലനായി. എല്ലാ ലേഖനങ്ങളും വായിയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും വായിച്ച ലേഖനങ്ങളെല്ലാം മനസ്സിലേക്ക് പടർന്നുകയറുന്ന ആഖ്യാനശൈലിയിൽ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പുസ്തകം എല്ലാവരിലേക്കും എത്തപ്പടേണ്ടതാണെന്നും വായിക്കപ്പെടണമെന്നും നികേഷ് കുമാർ പറഞ്ഞു.
ടി. പി ശ്രീനിവാസന്റെ വാക്കുകൾ അന്വർത്ഥമാക്കുന്നതാണ് പുസ്തകത്തിന്റെ ഇതിവൃത്തം എന്ന് ആശംസപ്രസംഗത്തിൽ എഴുത്തുകാരനായ കെ. കെ ജോൺസൺ ചൂണ്ടിക്കാണിച്ചു. താനറിയാതെ വേദനകളിലേക്കു തെന്നിവീഴുന്ന , ജീവിതവും ലോകവും പൊരുതിയും പടവെട്ടിയും തനിക്കുംകൂടി അവകാശപ്പെട്ടതാണ് എന്ന് രേഖപ്പെടുത്താൻ ശ്രമിക്കുന്ന ആത്മശക്തിയുള്ള സാധാരണക്കാരായ സ്ത്രീകൾക്കാണ് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. മലയാളത്തിന്റെ കഥാകാരൻ സക്കറിയ അവതാരികയും മുൻ പ്രൊ. വൈസ് ചാൻസലർ ഡോ. കെ .എസ് .രവികുമാർ പഠനവും നടത്തിയിരിക്കുന്നു. ഗ്രീൻബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
കവി മുരുകൻ കാട്ടാക്കട, കോട്ടയം എം. പി ഫ്രാൻസിസ് ജോർജ്ജ്, ഫൊക്കാന പ്രസിഡന്റ് ഡോക്ടർ ബാബു സ്റ്റീഫൻ എന്നിവരും ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ കോരസൺ വർഗ്ഗീസ് എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments