ഡൊമിനിക് ചാക്കോനാൽ .
ഫോമയിലെ വനിതാ നേതാക്കളിൽ ഏറ്റവും കരുത്തുറ്റ, സേവനസന്നദ്ധതയുള്ള സ്ത്രീ അമ്പിളി സജിമോൻ തന്നെ എന്ന് നാഷണൽ കമ്മിറ്റി മെമ്പർ ദീപക് അലക്സാണ്ടർ അഭിപ്രയപെട്ടു. അമ്പിളി സജിമോൻ വര്ഷങ്ങളായി ഫോമയിൽ സജീവമായി നിൽക്കുകയും പല ഉത്തരവാദിതുങ്ങൾ ഏറ്റുടുത്തു പ്രവർത്തിച്ചുട്ടുള്ള വ്യത്തിയുമായതുകൊണ്ടു തീർച്ചയായും അമ്പിളിയെ അറിയാവുന്നവർ അമ്പിളിക്ക് വോട്ട് ചെയ്തു വിജയിപ്പിക്കുമെന്നു കൺവെൻഷൻ കോറോഡിനറ്റർ ലൂക്കോസ് തര്യൻ, സിദ്ദിഖ് അബൂബക്കറും പ്രത്യാശാ പ്രകടിപ്പിച്ചു.
ടെന്നസി, സൗത്ത് കാരോളിനിയ,ജോർജിയ എന്നീ സ്റ്റേറ്റ്കളിൽനിന്നുമുള്ള മലയാളി സംഘടനകളിലെ നേതാക്കമാൻമാർ പലരും, ഡോമിനികൻ റിപ്പബ്ലിക്കിൽ, ഓഗസ്റ്റ് മാസത്തിൽ നടക്കുന്ന അന്താരാഷ്ട്ര കോൺവെൻഷനിൽ പങ്കെടുക്കുവാനിയിട്ടു തയാറെടുപ്പുകൾ നടത്തിക്കഴിഞ്ഞതായി സൗത്ത് ഈസ്റ്റ് വൈസ് ചെയർപേഴ്സൺ വിഭ പ്രകസും, സെക്രട്ടറി സിജു ഫിലിപ്പ് ജോയിന്റ് സെക്രട്ടറി കൊച്ചുമോൻ പാറക്കാട്ടും, അമ്മ മുൻ പ്രസിഡന്റ് ഷാജി മാത്യുവും, ഡെലിഗേറ്റ് സാബു മന്നാകുളവും അറിയിച്ചു.
അമ്പിളി സജിമോൻ, 23 വർഷത്തെ നേഴ്സിങ് സേവനത്തിന്റെ ഇടയിൽ തന്റെ കഠിനാദ്വനം കൊണ്ട് പല പ്രൊമോഷൻസ് കിട്ടുകയും, ഡെയ്സി അവാർഡ് വരെ നേടുകയും ചെയ്തുട്ടുണ്ട്. കുടുംബമായാലും പള്ളിയാണെങ്കിലും, സാമുദായിക സംഘടനകളിനാണെങ്കിലും സന്തോഷത്തോടെ സേവനം ചെയുന്ന അമ്പിളി സജിമോൻ തീർച്ചയായും ഫോമയ്ക്കു ഒരു മുതൽക്കൂട്ട് ആയിരിക്കുമെന്നും ഫോമായേ ഉയരങ്ങളിലേക്ക് ഉയർത്താൻ കഴിവുള്ള നേതാവാണെന്നും സൗത്ത് ഈസ്റ്റ് റീജിയന്റെ മുൻ വൈസ് പ്രസിഡന്റ് തോമസ് ഈപ്പൻ, ഫോമയുടെ മുൻ നാഷണൽ കൌൺസിൽ മെംബേർസ് പ്രകാസും, ജെയിംസും അഭിപ്രായപ്പെട്ടു.
ഗാമ പ്രസിഡന്റ് സജി പിള്ളൈ, മുൻ പ്രസിഡന്റ് ബിജു തുരുത്തുമാലിൽ, സൗത്ത് കാരോളിനാവിൽ നിന്നും മലയാളീ അസോസിയേഷന്റെ പ്രസിഡന്റ് ജോസ് മുണ്ടൂർ, ജോസഫ് അലക്സാണ്ടർ എന്നിവർ അമ്പിളി നേത്രുവ പാടവത്ത്വം തെളിയിച്ച ഒരു സ്ത്രീ ആണന്നും, അമ്പിളി സജിമോന്റെ വിജയത്തിനായി നാം എല്ലാവരും പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിച്ചു.