ജോൺസൺ ചെറിയാൻ.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായുള്ള മത്സരത്തില്‍ നിന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ പിന്മാറിയതോടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് സാധ്യതയേറുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ പിന്തുണ കമലയ്ക്കാണെന്ന് ഉറപ്പായതോടെ മറ്റ് നേതാക്കളേക്കാള്‍ കമലയ്ക്ക് മേല്‍ക്കൈ ലഭിക്കുകയാണ്. അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റും വെള്ളക്കാരിയല്ലാത്ത ആദ്യ വൈസ് പ്രസിഡന്റുമാണ് കമലാ ഹാരിസ്. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെിരെ ബൈഡനേക്കാള്‍ വളരെ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ കമലയ്ക്കും കഴിയില്ലെന്നാണ് പോസ്റ്റ് ഡിബേറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.