Thursday, November 28, 2024
HomeKeralaദുരന്തനിവാരണ അതിജീവനത്തിന് സർക്കാർ സംവിധാനം ശക്തിപ്പെടുത്തണം :റസാഖ് പാലേരി .

ദുരന്തനിവാരണ അതിജീവനത്തിന് സർക്കാർ സംവിധാനം ശക്തിപ്പെടുത്തണം :റസാഖ് പാലേരി .

വെൽഫെയർ പാർട്ടി.

മലപ്പുറം:പ്രകൃതിദുരന്തങ്ങൾ തുടർച്ചയായി നടന്ന്കൊണ്ടിരിക്കുന്ന കേരളത്തിൽ ജനങ്ങൾക്ക് പഞ്ചായത്ത് തലങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് വിദഗ്ധ പരിശീലനം നൽകി സർക്കാർ സംവിധാനം ശക്തിപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു.തിരൂർ ടി ഐ സിയിൽ സംഘടിപ്പിച്ച ടീം വെൽഫെയറിന്റെ സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്ത ഘട്ടത്തിൽ വിദഗ്ധ സംഘങ്ങളുടെ ലഭ്യതയുടെ പരിമിധി നമ്മൾ അനുഭവിക്കുന്നുണ്ട്.സേവനം ഒരു സംസ്കാരമായി കൊണ്ടുനടക്കുന്ന കേരളത്തിലെ ജനങ്ങളുടെ സന്നദ്ധതയെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ അത് നമ്മുടെ നാടിന് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി സേവന വിഭാഗം ചെയർപേഴ്സൺ പ്രേമ ജി പിഷാരടി സംസ്ഥാന ക്യാപ്റ്റൻ സാദിഖ് ഉളിയിൽ വൈസ് ക്യാപ്റ്റൻ രജിത മഞ്ചേരി സംസ്ഥാന കമ്മിറ്റി അംഗം സഫീർഷാ അശ്റഫലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു. IRW സംസ്ഥാന ജനറൽ സെകട്ടറി നൗഫൽ ശാന്തപുരത്തിൻ്റെ നേതൃത്വത്തിൽ ആണ് അഞ്ച് റൈഡുകളിൽ പരിശീലനത്തിന് നേതൃത്വം നൽകി
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments