Monday, July 8, 2024
HomeKeralaകടലാക്രമണം നേരിടുന്ന പാലപ്പെട്ടി നിവാസികൾ നാഷണൽ ഹൈവേ ഉപരോധിക്കുന്നു.

കടലാക്രമണം നേരിടുന്ന പാലപ്പെട്ടി നിവാസികൾ നാഷണൽ ഹൈവേ ഉപരോധിക്കുന്നു.

വെൽഫെയർ പാർട്ടി.

കടലാക്രമണം നേരിടുന്ന പാലപ്പെട്ടി നിവാസികൾ നാഷണൽ ഹൈവേ ഉപരോധിക്കുന്നു
പൊന്നാനി : കടലാക്രമണം നേരിടുന്ന പാലപ്പെട്ടി പ്രദേശത്ത് ശാശ്വതവും ശാസ്ത്രീയവുമായ കടൽ ഭിത്തി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ നിവാസികൾ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ജൂലൈ 2 ചൊവ്വ ( നാളെ ) രാവിലെ 10 മണിക്ക് നാഷണൽ ഹൈവേ ഉപരോധിക്കുന്നു.
പത്തുമുറി മുതൽ കാപ്പിരിക്കാട് 4 കിലോമീറ്റർ നീളത്തിലാണ് ഭിത്തി തകർന്നു കിടക്കുന്നത്.
കടലാക്രമണത്തെ പ്രതിരോധിക്കാൻ സർക്കാർ വകയിരുത്തിയ 10 കോടി രൂപയുടെ കടൽഭിത്തി നിർമാണത്തിന്റെ നടപടികൾ ആരംഭിക്കാത്തതിലും കെട്ടിയ കടൽഭിത്തി നിർമാണം ശാസ്ത്രീയവും ശാശ്വത്വവുമായ രീതിയിൽ നിർമിക്കാത്തതിലും
പ്രതിഷേധിച്ചാണ് സമരം നടക്കുന്നത്.
തീരദേശത്ത് നിന്ന് വീടും ഭൂമിയും ഒഴിഞ്ഞ് നൽകാൻ സർക്കാർ നടപ്പാക്കിയ പുനർഗേഹം പദ്ധതി നൽകുന്ന നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്നതുമാണ് സമരത്തിൽ ഉന്നയിക്കുന്ന മറ്റൊരു ആവശ്യം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments