Thursday, July 3, 2025
HomeKeralaപുല്ലാനൂരിൽ വായനവാരാഘോഷത്തിന് തുടക്കം കുറിച്ചു .

പുല്ലാനൂരിൽ വായനവാരാഘോഷത്തിന് തുടക്കം കുറിച്ചു .

ജാബിർ ഇരുമ്പുഴി .

പൂക്കോട്ടൂർ :
ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂരിൽ വായനവാരാഘോഷത്തിന് തുടക്കം കുറിച്ചു .ജൂൺ 19 മുതൽ 25 വരെയുള്ള ദിവസങ്ങളിലായി നടക്കുന്ന വായന വാരാഘോഷത്തിന് വായനദിനമായ ജൂൺ 19ന് തന്നെ തുടക്കം കുറിച്ചു. എൽ.പി ,യു.പി ,ഹൈസ്കൂൾ തലത്തിലായി വിദ്യാർത്ഥികൾക്കായി പത്രപാരായണം, പുസ്തകം പരിചയപ്പെടുത്തൽ ,വായന മത്സരം,വായന കാർഡ് തയ്യാറാക്കൽ,ക്വിസ് മത്സരം,വായന വട്ടം .തുടങ്ങിയ വൈവിധ്യമായ പരിപാടികളാണ്.സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ  വേദി ആസൂത്രണം ചെയ്തിട്ടുള്ളത് .ഹൈസ്കൂൾതല പത്ര പാരായണത്തിന് 10 സി ക്ലാസിലെ വിദ്യാർത്ഥിനിയായ ഹരിപ്രിയ തുടക്കം കുറിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ആരാധ്യ തകഴിയുടെ രണ്ടിടങ്ങഴി  എന്ന പുസ്തകം പരിചയപ്പെടുത്തി. മലയാളം അധ്യാപകനായ അബൂബക്കർ മാസ്റ്റർ വായനദിന സന്ദേശം നൽകി. ഉച്ചയ്ക്ക് ഒന്നരമണിക്കാണ് വായനവട്ടത്തിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സുനിത ടീച്ചർ നിർവഹിച്ചത്. സ്റ്റാഫ് സെക്രട്ടറി അൻവർ മാസ്റ്റർ സീനിയർ അസിസ്റ്റൻറ് ഹസനുദ്ദീൻ മാസ്റ്റർ മറ്റു അധ്യാപകരും വിദ്യാർത്ഥികളും വായനവട്ടം പരിപാടിയിൽ സംബന്ധിച്ചു. പുസ്തകങ്ങൾ നല്ല കൂട്ടുകാരാണെന്നും വായന ഏറ്റവും നല്ല ശീലമാണെന്നും ഹെഡ്മിസ്ട്രസ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പരാമർശിച്ചു. മാധവിക്കുട്ടിയുടെ നെയ്പായസം എന്ന ചെറുകഥ സജീഷ് മാസ്റ്റർ വായിച്ച് അവതരിപ്പിച്ചു. തുടർന്ന് കഥയെക്കുറിച്ചുള്ള ചർച്ചയും  നടന്നു .പരിപാടിയിൽ
 അബൂബക്കർ മാസ്റ്റർ സ്വാഗതവും സജീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments