Sunday, September 29, 2024
HomeNew Yorkഅനിൽ പിള്ള ജോർജിയ റീജിയന്റെ റീജണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു.

അനിൽ പിള്ള ജോർജിയ റീജിയന്റെ റീജണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ.

ന്യൂ യോർക്ക് :സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ അനിൽ പിള്ള  റീജിയൻ 7 ന്റെ (അലബാമ ,ജോർജിയ, ടെന്നസി , കാരോലിനാസ് )  റീജണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു. അറ്റലാന്റയിലെ പ്രമുഖ മലയാളീ സംഘടനയായ ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളീ അസോസിയെഷന്റെ (GAMA ) സജീവ പ്രവർത്തകൻ കൂടിയായ അദ്ദേഹം സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിത്വമാണ്.

അറ്റ്ലാന്റ ഏരിയയിലെ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന കരുത്തുറ്റ വെക്തി, ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം, അങ്ങനെ ആർക്കും പകരംവെക്കനില്ലാത്ത നേതാവാണ് അനിൽ പിള്ള. ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകനാണ് അദ്ദേഹം അതുകൊണ്ടു തന്നെ അറ്റ്ലാന്റ ഏരിയയിലെ മിക്ക മലയാളി അസോസിയേഷനുകളുമായും സഹകരിച്ചു പ്രവർത്തിക്കുകയും അവരുടെ പ്രവർത്തനങ്ങളിൽ പങ്കാളി ആവുകയും ചെയ്യുന്ന വ്യക്തികുടി ആണ് അദ്ദേഹം.

ഒരു പ്രമുഖ അമേരിക്കൻ IT കമ്പനിയുടെ ഐ.ടി. മാനേജ്‌മെന്റ് – ലീഡർഷിപ്പ് തലങ്ങളിൽ തിളങ്ങി നിൽക്കുന്ന മികച്ച ഐ.ടി. പ്രോഫെഷണൽ ആണ് അനിൽ. 1996 ൽ ഇൻഫോസിസിൽ IT ജീവിതം ആരംഭിച്ച അനിൽ 1999 അമേരിക്കയിൽ എത്തി. ഇന്ന് അമേരിക്കൻ IT മേഖലയിൽ തിളങ്ങി നിൽക്കുന്ന അദ്ദേഹം
സാമൂഹ്യ പ്രവർത്തനത്തോടൊപ്പം ഐ റ്റി മേഘലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു .

കൊല്ലം ടി കെ എം എൻജിനിയറിങ്‌ കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദം നേടിയ അനില്‍ സ്ഥാനമോഹങ്ങളോട് അമിത ഭ്രമമില്ലാത്ത സൗമ്യ സ്വാഭാവക്കാരനായ ഒരു പ്രവർത്തകൻ ആണ്. പന്തളം സ്വദേശിയായ അനിൽ, ഭാര്യ ബിന്ദു മക്കളായ അനഘ, അയന എന്നിവരോടൊപ്പം അറ്റ്ലാന്റയിൽ ആണ് താമസം.

അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് അനിൽ പിള്ള റീജണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നത്. അനിൽ പിള്ളയുടെ പ്രവർത്തനങ്ങൾ യുവ തലമുറക്ക് മാതൃകയാണ് . അദ്ദേഹത്തിന്റെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാകൾക്ക് മുൻതൂക്കമുള്ള ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ ഒരു വൻ മുതൽ കുട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

യുവ തലമുറയെ അംഗീകരിക്കുകയും അനുഭവസമ്പത്തും, കഴിവുമുള്ള ചെറുപ്പക്കാരെ മുന്നിൽ നിർത്തി പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ അനിൽ പിള്ളയുടെ മത്സരം യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. ന്യൂ യോർക്ക് , അറ്റലാന്റ ഏരിയായിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ അനിൽ പിള്ളയുടെ മത്സരത്തെ പിന്തുണക്കുന്നു. കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ, എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ, രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ, ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിൾ , മനോജ് മാത്യു, ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ , സിജു സെബാസ്റ്റ്യൻ , ജോർജി വർഗീസ് , സുദീപ് നായർ , സോമൻ സക്കറിയ , ജീമോൻ വർഗീസ്, ടോജോ ജോസ്, അജിത് ചാണ്ടി , അജിത് കൊച്ചൂസ് റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട്, ലാജി തോമസ് , ആന്റോ വർക്കി,ആസ്റ്റർ ജോർജ് ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ , ബിജു ജോൺ എന്നിവർ അനിൽ പിള്ളക്ക് വിജയാശംസകൾ നേർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments