Wednesday, June 26, 2024
HomePoemsഅച്ഛൻ.

അച്ഛൻ.

ജ്യോതി ലക്ഷ്മി .

കാർക്കശ്യത്തിൻ മുഖംമൂടി അണിഞ്ഞതിനാലാവാം

എൻ ചുണ്ടിലെ വാത്സല്യത്തിൻ പുഞ്ചിരിയാരും

 കാണാറില്ല

 കരുതലിൻ കാതൽ കരളായതുകൊണ്ടാവാം  നിൻ

കുസൃതിയാസ്വദിക്കുമെൻകണ്ണിൻ തിരയിളക്കമാരും

 അറിയാറില്ല

എൻ ശാസനസ്വരമുയർത്തുന്ന കാറ്റിൽ വാടുന്ന-

തിനാലോ എൻ കാരുണ്യത്തിൻ കുളിരിൽ ആരും

 നനയാറില്ല

 ശിക്ഷണത്തിൻ ഭീതിയുള്ളിനുണർത്തുന്നതിനാലോ

 എൻ സ്നേഹവായ്പ്പിൻ തലോടലിൽ ആരും കുളിരാറില്ല

എൻ ചോദ്യശരങ്ങൾ ഉയർത്തുന്ന ചുടു നയനങ്ങളെ,,

 വാക്കുകളെപ്പഴും നിൻ മുഖംകുനിഞ്ഞമൗനങ്ങൾ

തേടി വന്നു.

താനെന്ന ചൂടിൽ എരിയാതിരിക്കുവാനായ് നീയമ്മ –

യെന്ന സുഖമുള്ള തണുപ്പിലേക്കെപ്പോഴും ചേർന്ന്

ഒട്ടി നിന്നു..

അറിയണംനിങ്ങളെന്നെ,,,ജീവിതപ്രാരാബ്ധങ്ങളിൽ

നിങ്ങൾപ്പെട്ടുഴലാതിരിക്കുവാൻ പട നയിച്ചു ജീവൻ തീർക്കുമീയെന്നെ..

പാത്രിപോൽ നെഞ്ചുരുകുമ്പോഴും പാതിയെയിടം-

കൈയ്യിലും പുത്രരെ വലം കൈയിലുംചേർത്തു

പാരഗനാവുന്നോരെന്നെ….

              💞പിതൃദിനാശംസകൾ 💞

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments