Wednesday, June 26, 2024
HomeKeralaസർക്കാർ മലപ്പുറത്തെ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും മാപ്പ് പറയണം .

സർക്കാർ മലപ്പുറത്തെ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും മാപ്പ് പറയണം .

ഫ്രറ്റേണിറ്റി.

പൊന്നാനി: പ്ലസ് വൺ സീറ്റ് അപര്യാപ്ത വിഷയത്തിൽ മലപ്പുറത്തെ ഒരു കുട്ടിക്ക് പോലും പരാതിയില്ലെന്ന പെരുനുണ കോടതിയിൽ ഉന്നയിച്ച ഇടതുപക്ഷ  സർക്കാർ മലപ്പുറത്തെ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും മാപ്പ് പറയണം എന്നും മാറി വന്ന സർക്കാറുക്കാറുകളുടെ വിവേചനത്തിൻ്റെ ഫലമായി അവസരങ്ങൾ നിഷേധിക്കപ്പെട്ട മലപ്പുറത്തെ വിദ്യാർത്ഥികളുടെ പ്ലസ് വൺ, ഡിഗ്രി  ഉപരിപഠന മേഖലയിലെ പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാൻ സ്പെഷൽ പാക്കേജ് ഉടൻ നടപ്പിലാക്കണമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് അഭിപ്രായപ്പെട്ടു.
മലപ്പുറം മെമ്മോറിയലിൻ്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ്  ജംഷീൽ അബൂബക്കർ നയിക്കുന്ന ജസ്റ്റിസ് റൈഡിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അവർ ,ഹയർ സെക്കൻ്ററി രൂപീകരണത്തിൻ്റെ ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും മലപ്പുറത്ത് എസ്.എസ്.എൽ.സി പരീക്ഷ ജയിക്കുന്ന മൂന്നിൽ ഒരു കുട്ടിക്ക് സർക്കാർ മേഖലയിൽ പ്ലസ്ടു പഠിക്കാൻ സീറ്റില്ലാത്ത അവസ്ഥയാണ്.
വിദ്യാർത്ഥികൾക്ക് പരാതിയില്ല എന്ന് സർക്കാർ ഹൈകോടതിയിൽ കളവ് പറയുകയാണ്. ഈ  നീതി നിഷേധത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കും ,സർക്കാർ മലപ്പുറത്തെ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും മാപ്പ് പറയണമെന്നും അർച്ചന പറഞ്ഞു.
ജില്ലാ അതിർത്ഥിയായ പാലപെട്ടിയിൽ നിന്നാരംഭിക്കുന്ന യാത്ര ഇരുപത്തൊമ്പതിന് വള്ളിക്കുന്നിൽ സമാപിക്കും. ജില്ലാ വൈസ് പ്രസിഡൻ്റ് വി.ടി.എസ് ഉമർ തങ്ങൾ വൈസ് ക്യപ്റ്റനും സെക്രട്ടറിമാരായ നിഷ്ല മമ്പാട്, അജ്മൽ തോട്ടോളി, ഷാറൂൻ അഹമ്മദ് എന്നിവർ സ്ഥിരാംഗങ്ങളാണ്.
ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ അധ്യക്ഷത വഹിച്ചു.
വിവിധ സ്വീകരണകേന്ദ്രങ്ങളിലായി കെ.പി.തഷ്രീഫ്, ഇബ്രാഹീം കുട്ടി മംഗലം,മുഹമ്മദ് പൊന്നാനി, സി.വി.ഖലീൽ,കാസിം, സലീന അന്നാര, ഫായിസ് എലാ എലാങ്കോട്, മുഫീദ വി കെ ,മൻസൂർ വേളം,സിയാദ് പൊന്നാനി, എന്നിവർ സംസാരിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments