Friday, January 3, 2025
HomeNew Yorkമത്തായി തോമസ് ന്യൂയോർക്കിൽ നിര്യാതനായി.

മത്തായി തോമസ് ന്യൂയോർക്കിൽ നിര്യാതനായി.

മാത്യുക്കുട്ടി ഈശോ.

ന്യൂയോർക്ക്: മല്ലപ്പള്ളി കീഴ്വായ്പൂർ പാണ്ടിച്ചേരിൽ കുടുംബാംഗമായ മത്തായി തോമസ് (ജോയി) (89) ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ഹണ്ടിങ്ങ്ടണിൽ നിര്യാതനായി. 1972-ൽ അമേരിക്കയിലേക്ക് കുടിയേറിയ മത്തായി തോമസ് 2000-ൽ സർവീസിൽ നിന്നും വിരമിക്കന്നത് വരെ ദീർഘകാലം മൻഹാട്ടനിൽ സിറ്റി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. മെറിക്കിലുള്ള ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു പരേതൻ. വാർധക്യ സഹജമായ അസുഖത്താൽ ഏതാനും ദിവസമായി ചികത്സയിലായിരുന്നു.

പരേതന്റെ മൃതശരീരം പൊതു ദർശനത്തിനായി  17-ന്  വെള്ളി (ഇന്ന്)  വൈകിട്ട് 4:30  മുതൽ 8:30 വരെ ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ വെക്കുന്നതാണ്. സംസ്കാര ശുശ്രൂഷ  18-ന്  ശനി (നാളെ) രാവിലെ 8:30 മുതൽ ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ നടക്കുന്നതും, സംസ്കാരം 11 മണിക്ക്   ഫാമിങ്‌ഡെയിൽ പയിൻലോൺ സെമിത്തേരിയിൽ നടത്തുന്നതുമാണ് (Pine-lawn Cemetery, 2030 Wellwood Avenue, Farmingdale, NY 11735).

ഭാര്യ: റേച്ചൽ (തങ്കമ്മ).  മക്കൾ:  അനിൽ തോമസ്, അരുൺ തോമസ്. മരുമക്കൾ ഡോ. സൂസൻ,  ക്രിസ്സി.  കൊച്ചു മക്കൾ: ബ്രെയന്ന, ജൊനാഥൻ, നീന, കെയ്റ്റ്, അയാൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments