ജോൺസൺ ചെറിയാൻ.
പേരൂര്‍ക്കട സ്വദേശിയായ സതീഷിനും ബിന്‍സിക്കും മൂന്ന് പെണ്‍മക്കളാണ്. പക്ഷേ ഓമന മക്കളില്‍ മൂന്നുപേരും രോഗബാധിതരായതോടെ ഇന്നീ വീട്ടില്‍ കണ്ണീരും നെടുവീര്‍പ്പുകളുമേയുള്ളൂ. സെറിബ്രല്‍ പാള്‍സി രണ്ട് കുട്ടികളെ തളര്‍ത്തി കളഞ്ഞു. ഒരാളെ പിടികൂടിയത് ബ്രെയിന്‍ കാന്‍സറും.ബ്ലെസ്സിക്ക് വയസ്സ് 14, മൂന്ന് വയസ്സാണ് സാറയ്ക്ക്. രണ്ടാളെയും ജനിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ ശരീരം ഇങ്ങനെ തളര്‍ത്തിക്കളയുന്ന സെറിബ്രല്‍ പാള്‍സി പിടികൂടി. നാലു വയസ്സുള്ള എയ്ഞ്ചലിനെ ആക്രമിച്ചത് ബ്രെയിന്‍ ക്യാന്‍സര്‍ എന്ന വില്ലനാണ് കുറച്ചെങ്കിലും എഴുന്നേറ്റ് നടക്കുന്നത് എയ്ഞ്ചല്‍ മാത്രമാണ്. പക്ഷേ അവള്‍ക്ക് ജീവിക്കാന്‍ ശാസ്ത്രക്രിയ വേണം. തുടര്‍ന്നും ചികിത്സിക്കണം. ബ്ലെസിക്കും, സാറക്കും ജീവിതകാലം മുഴുവനും ചികിത്സ ആവശ്യമാണ്. പക്ഷെ കൂലിപ്പണിക്കാരനായ സതീഷ് എങ്ങനെ മക്കളുടെ ചികിത്സ മുന്നോട്ട് കൊണ്ടുപോകും എന്ന ആശങ്കയിലാണ്.