ബിബി തെക്കനാട്ട്.
ഹ്യൂസ്റ്റൺ: ക്നാനായ കത്തോലിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി വിവാഹ ഒരുക്ക സെമിനാർ ഹൂസ്റ്റണിൽ നടത്തപ്പെടുന്നു. മെയ് പത്തു മുതൽ പന്ത്രണ്ടുവരെ തീയതികളിൽ (വെള്ളി, ശനി, ഞായർ) നടത്തപ്പെടുന്ന ധ്യാനത്തിൽ ക്നാനായ റീജിയണിലെ വിവിധ ഇടവകയിലുള്ള യുവജനങ്ങൾ പങ്കെടുക്കുന്നു.
ക്നാനായ റീജിയൻ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്യാമ്പിൽ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ.ബിപി തറയിൽ, ടോണി പുല്ലാപ്പള്ളിൽ ബെന്നി കാഞ്ഞിരപ്പാറ, റെസിൻ ഇലക്കാട്ട് ,സ്വേനിയ ഇലക്കാട്ട്, ജോൺ വട്ടമറ്റത്തിൽ, എലിസബത്ത് വട്ടമറ്റത്തിൽ, ദീപ്തി ടോമി, ജിറ്റി പുതുക്കേരിൽ, ജയ കുളങ്ങര, ജോണി ചെറുകര, ജൂലി സജി കൈപ്പുങ്കൽ, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകുന്നു.
കുടുംബജീവിതത്തിന്റെ വിവിധ മേഖലയിലുള്ള വ്യത്യസ്ത മാനങ്ങളെക്കുറിച്ചു ആത്മീയവും മനഃശാസ്ത്രപരവും ഭൗതികവുമായ ക്ലാസ്സുകളാണ് നൽകപ്പെടുന്നത്.
മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നർ ഇടവക വികാരിമാരുമായി ഉടനെ ബന്ധപ്പെടുവാൻ ഫാമിലി കമ്മീഷൻ അറിയിക്കുന്നു.