Saturday, May 24, 2025
HomeKeralaവണ്ടൂർ-അത്താണി-കയറ്റം ബിവറേജ് കേന്ദ്രത്തിനെതിരെ പ്രതിഷേധ സംഗമം.

വണ്ടൂർ-അത്താണി-കയറ്റം ബിവറേജ് കേന്ദ്രത്തിനെതിരെ പ്രതിഷേധ സംഗമം.

വുമൺ ജസ്റ്റിസ് മൂവേമെന്റ്.

മലപ്പുറം: സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ വണ്ടൂർ – അത്താണിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റ് ഉടൻ അടച്ചു പൂട്ടുക എന്ന വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് വണ്ടൂർ -അത്താണി-കയറ്റം ബിവറേജ് കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. നീതിക്കൊപ്പം വിമന്‍ ജസ്റ്റിസ് എപ്പോഴും നിലകൊള്ളുമെന്നും സ്ത്രീകൾക്കെതിരെ ഇത്തരം പ്രവണതകൾ ഇനിയും ഉണ്ടായാൽ ശക്തമായ  പ്രതിഷേധവുമായി തെരുവിൽ ഇറങ്ങുമെന്നും ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പറഞ്ഞു. റംല മമ്പാട് (വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് സ്റ്റേറ്റ് കമ്മിറ്റി അംഗം), ജില്ലാ സെക്രട്ടറി സുഭദ്ര വണ്ടൂർ, ഫൗസിയ കെ.പി (പ്രസിഡന്റ് – മദ്യ നിരോധന സമിതി സ്ത്രീ ശക്തി കൂട്ടായ്മ, പാലാമഠം), ആസിഫ് മമ്പാട് (വെൽഫെയർ പാർട്ടി മണ്ഡലം ജനറൽ സെക്രട്ടറി), വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം സറീന എന്നിവർ സംസാരിച്ചു.
ഫോട്ടോ:
സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ വണ്ടൂർ – അത്താണിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റ് അടച്ചു പൂട്ടുക എന്നാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് നടത്തിയ പ്രതിഷേധം ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments