വെൽഫെയർ പാർട്ടി.
സ്വന്തം വകുപ്പിലെ അഴിമതിയുടെ പഴി മന്ത്രി മലപ്പുറം ജില്ലയുടെ പേരിൽ ചാർത്തരുത്.* *-വെൽഫെയർ പാർട്ടി*
ഗതാഗത വകുപ്പിലെയും സർക്കാർ സംവിധാനങ്ങളുടെയും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയുടെയും പഴി മന്ത്രി മലപ്പുറം ജില്ലയുടെ പേരിൽ ചാർത്തരുതെന്ന് വെൽഫയർ പാർട്ടി മലപ്പുറം ജില്ല എക്സിക്യൂട്ടീവ് പ്രസ്താവിച്ചു.
മറ്റു ജില്ലയിലെ
ആർ.ടി.ടി ഓഫീസിലെ പോലെ മലപ്പുറം ജില്ലയിലും നികുതി വെട്ടിപ്പും അഴിമതിയും വർഷങ്ങളായി നടക്കുന്നുണ്ട്.
വകുപ്പിലെ ഉന്നതരുടെ അറിവോടെയും സമ്മതത്തോടെയും കൂടി മാത്രമേ ഇത്തരം നിമമ വിരുദ്ധ നീക്കങ്ങൾ സാധ്യമാക്കുകയുള്ളു.
ഇതിൻ്റെ വേരുകൾ സെക്രട്ടറിയേറ്റ് വരെ നീളുമെന്നിരിക്കെ മലപ്പുറം ജില്ലയെ അധിക്ഷേപിക്കുക വഴി മലപ്പുറത്തെ 45 ലക്ഷം ജനങ്ങളെയാണ് മന്ത്രി പ്രതിസ്ഥാനത്ത് നിറുത്തിയിരിക്കുന്നത്.
സ്വന്തം വകുപ്പിലെ ഈ കെടുകാര്യസ്ഥതയെ ഇസ്ലാമോഫോബിയ അന്തരീക്ഷം ഉപയോഗപ്പെടുത്തി മലപ്പുറം മാഫിയ പ്രയോഗം നടത്തി മറികടക്കാൻ മന്ത്രി ശ്രമിക്കുന്നത് അപഹാസ്യമാണ്.
മലപ്പുറത്തെ ജനങ്ങളുടെ ആത്മാഭിമാനം കളങ്കപ്പെടുത്തിയ മന്ത്രി ഗണേഷ് കുമാർ പ്രസ്താവന തിരുത്തി മാപ്പ് പറഞ്ഞേ പറ്റൂ.