Tuesday, May 21, 2024
HomeKeralaസംസ്ഥാനത്തെ സ്വര്‍ണവില.

സംസ്ഥാനത്തെ സ്വര്‍ണവില.

ജോൺസൺ ചെറിയാൻ.

കഴിഞ്ഞ മൂന്ന് മാസങ്ങളിലായി കനത്ത ചാഞ്ചാട്ടത്തിലാണ് സ്വര്‍ണ വില. പലതവണ റെക്കോഡ് തിരുത്തിയും നേരിയ കുറവ് രേഖപ്പെടുത്തിയും വിപണിയില്‍ അസ്ഥിരത സൃഷ്ടിക്കുകയാണ് സ്വര്‍ണം. രാജ്യാന്തര സാഹചര്യങ്ങളാണ് സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ക്ക് കാരണം. സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം സ്വര്‍ണം പവന് 160 രൂപ ഉയര്‍ന്ന് 53,480 രൂപയും ഗ്രാമിന് 20 രൂപ കൂടി 6,685 രൂപയിലുമെത്തിയിരുന്നു. ഈ മാസം പത്തൊന്‍പതിന് പവന്‍ വില സര്‍വകാല റെക്കോഡായ 54,520 രൂപയിലെത്തി. ഇക്കഴിഞ്ഞ 25 ന് വില പവന് 53,000 രൂപയിലേക്ക് താഴുകയും ചെയ്തു. ഈ മാസം ആദ്യം 50,880 രൂപയായിരുന്നു പവന്‍ വില. ഈ മാസം മാത്രം പവന് മൂവായിരം രൂപയിലേറെ കൂടി. ഒരു പവന്‍ ആഭരണ രൂപത്തില്‍ ലഭിക്കാന്‍ പത്ത് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജി എസ് ടിയും കൂട്ടിയാല്‍ 60,000 രൂപയിലേറെ നല്‍കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments