Saturday, May 18, 2024
HomeKeralaകെഎസ്ടിഎം വെൽഫെയർ ഹോം സമർപ്പിച്ചു.

കെഎസ്ടിഎം വെൽഫെയർ ഹോം സമർപ്പിച്ചു.

വെൽഫെറെ പാർട്ടി മലപ്പുറം .

മലപ്പുറം: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി വിഭാവനം ചെയ്ത ഹൃദയമുദ്ര പദ്ധതിയിലുൾപ്പെട്ട നാലാമത്തെ കെ.എസ്.ടി.എം വെൽഫെയർ ഹോം മലപ്പുറം – പാണക്കാട്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് *റസാഖ് പാലേരി* ഗുണഭോക്താക്കൾക്ക് കൈമാറി. കെ.എസ്.ടി എം സംസ്ഥാന പ്രസിഡന്റ് *സി.പി. രഹ്ന ടീച്ചർ* അധ്യക്ഷത വഹിച്ചു.
വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം ഇ.സി.ആയിഷ. പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, കെ.എസ്.ടി.എം. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ശരീഫ്.വി, സ്റ്റേറ്റ് സെക്രട്ടറി ഹബീബ് മാലിക്, ജില്ലാ പ്രസിഡണ്ട് ജാബിർ ഇരുമ്പുഴി, പാർട്ടി മണ്ഡലം പ്രസിഡണ്ട് അഹ്മദ് ശരീഫ്, വെൽഫെയർ പാർട്ടി, കെ.എസ്.ടി.എം. പ്രതിനിധികളായ എ. സദ്റുദ്ദീൻ, ഷംസുദ്ദീൻ ചെറുവാടി. പി. പി. മുഹമ്മദ്, കെ.എൻ. ജലീൽ, ജംഷീൽ അബൂബക്കർ, ഇക്ബാൽ കെ, കെ.എ സലാം എന്നിവർ സംസാരിച്ചു
കെ.എസ്.ടി.എം അംഗങ്ങളിൽ നിന്നും മറ്റുമുള്ള സാമ്പത്തിക സഹായത്തോടെ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ടീം വെൽഫെയറാണ് ഭവന നിർമ്മാണം പൂർത്തീകരിച്ചത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments