Monday, May 20, 2024
HomeKeralaലോക സഞ്ചാരിയായ സംഗീതജ്ഞൻ.

ലോക സഞ്ചാരിയായ സംഗീതജ്ഞൻ.

കാരൂർ സോമൻ.

കൊച്ചി തൃപ്പുണിത്തറയിൽ പ്രശസ്ത  ഗായകനും  സംഗീത സംവിധായകനുമായ കെ.ജി.ജയൻ അന്തരിച്ചു (90).   ലോകമെങ്ങും സംഗീത കച്ചേരികൾ നടത്തി സിനിമയിലും മികച്ച ഗാനങ്ങൾ സമ്മാനിച്ച ജയന്റെ വേർപാട് സംഗീത പ്രേമികൾക്ക് ഒരു തീരാനഷ്ടം തന്നെ. ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത് ലണ്ടനിലെ  മലയാള സാഹിത്യവേദിയിൽ വെച്ചാണ്. സംഗീത കച്ചേരിക്കൊപ്പം എന്നെ ആദരിക്കുന്ന ഒരു ചടങ്ങ് കുടിയായിരിന്നു. ജയവിജയ സഹോദരങ്ങൾ നട്ടുവളർത്തിയ സംഗീതം ജനങ്ങളുടെയിടയിൽ മാത്രമല്ല അനക്ഷര മനസ്സിൽപോലും സ്ഥാനം പിടിച്ചു. മാനുഷ സത്തയുടെ സംഗീത സദസ്സിൽ ലോകമെങ്ങും അദ്ദേഹം സംഗീതത്തെ പാടിപുകഴ്ത്തി. ആ താള സ്വര ഈരടികൾ സംഗീതത്തിന് പുതുജീവൻ നൽകി. ഇവരുടെ ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ നിറഞ്ഞു തുളുമ്പുന്നത് ഈശ്വര ചൈതന്യമാണ്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി സംഗീത കച്ചേരികളിൽ മനസ്സിന്റെ അടിത്തട്ടിൽ തട്ടുംവിധം സംഗീതത്തിന്റെ തീഷ്ണതയും സൂഷ്മതയും ചോർന്നുപോകാതെ സംഗീതത്തെ അവർ സവിശേഷമാക്കിയാണ് വിടപറഞ്ഞത്.  
 
ഇരട്ട സഹോദരനായ വിജയനൊപ്പം കർണാട സംഗീതത്തിലും,   ഗാനമേളകളിലും ശാസ്ത്രീയ ഗാന രംഗത്തും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.  സിനിമയിലും അവരുടെ  സാന്നിധ്യം കണ്ടു.  നിറകുടം, തെരുവുഗീതം, സ്‌നേഹം ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്. കാരാപ്പുഴ ഗവ.എൽ പി സ്കൂൾ അധ്യാപക ജോലി ഉപേക്ഷിച്ചിട്ടാണ് സംഗീത ലോകത്തേക്ക് കടന്നു വന്നത്.  ആർ.ശങ്കറും എൻ.എൻ.എസ്.ആചാര്യൻ മന്നത്തുപത്മനാഭനും ജയവിജയന്മാരുടെ അമ്പലത്തിൽ നടക്കുന്ന ഈശ്വര പ്രാത്ഥനയിൽ ആകര്ഷകരായിരിന്നു. അവരുടെ നിർബന്ധമാണ് തിരുവനന്തപുരം സ്വാതി  തിരുനാൾ സംഗീത അക്കാദമിയിൽ നിന്ന് ഗണനഭൂഷണം ഒന്നാം ക്ലാസോടെ പാസ്സായി. ഉപരിപഠനം നടത്തിയത് ശ്രീചിത്തിര തിരുനാൾ
ബാലരാമവർമ മഹാരാജാവിന്റെ സ്കോളര്ഷിപ്പിലായിരിന്നു. കേരള സംഗീത നാടക അക്കാദമി, ഹരിവരാസനം തുടങ്ങി പല പുരസ്‍കാരങ്ങളും നേടിയിട്ടുണ്ട്. ജയൻ  അയ്യപ്പ ഗാനങ്ങൾ പാടുക മാത്രമല്ല സംഗീത സംവിധാനവും നൽകി സംഗീതപ്രേമികളുടെ ഇഷ്ട താരങ്ങളായി.  ശബരിമല നട തുറന്നാൽ ആദ്യം കേൾക്കുക ഇവരുടെ പാട്ടാണ്  “ശ്രീകോവിൽ നട  തുറന്നു” .   മലയാളത്തിൽ മാത്രമല്ല തമിഴ് ചിത്രങ്ങൾക്കും ഈ ഇരട്ട സഹോദരങ്ങൾ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. പരേതയായ വി.കെ.സരോജിനി (സ്കൂൾ അധ്യാപിക) ഭാര്യ, മക്കൾ ബിജു കെ.ജയൻ, നടൻ മനോജ് കെ.ജയൻ. മരുമക്കൾ പ്രിയ ബിജു, ആശ മനോജ്.
 
ലണ്ടൻ മലയാളി കൗൺസിൽ പ്രസിഡന്റ് സണ്ണി പത്തനംതിട്ടയും ലണ്ടൻ മലയാള സാഹിത്യവേദി കോർഡിനേറ്റർ റജി നന്തികാട്ട് ജയന്റെ നിര്യാണത്തിൽ  അനുശോചനമറിയിച്ചു. 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments