Friday, May 17, 2024
HomeNew Yorkഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ അമേരിക്കയിലെ യൂണിവേഴ്‌സിറ്റികളില്‍ മാനസീകാരോഗ്യ സെമിനാറുകള്‍ നടത്തും.

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ അമേരിക്കയിലെ യൂണിവേഴ്‌സിറ്റികളില്‍ മാനസീകാരോഗ്യ സെമിനാറുകള്‍ നടത്തും.

ജോയിച്ചന്‍ പുതുക്കുളം.

ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (AAEIO) ഭാരവാഹികളും, ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ Hon  സോമനാഥ് ഘോഷും ചേര്‍ന്ന് നടത്തിയ മീറ്റിംഗില്‍ വിവിധ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആത്മഹത്യാ മരണങ്ങള്‍ ഉണ്ടാകുന്നതില്‍ വലിയ ദുഖവും ഖേദവും രേഖപ്പെടുത്തി. അതില്‍ മൂന്നു മരണങ്ങള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് പഠിച്ച പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയിലാണ് നടന്നത്. ജനുവരി മാസത്തിലാണ് പത്തൊമ്പതുകാരനായ നീല്‍ ആചാര്യ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി കാമ്പസില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മറ്റു കുട്ടികള്‍ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി, ഷാമ്പയില്‍ കാമ്പസിലും, മറ്റു യൂണിവേഴ്‌സിറ്റികളിലും ഉണ്ടായി. AAEIO പ്രസിഡന്റ് ഈയിടെ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ച് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. മങ്ങ് ചിയാംഗ്, യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ. അരവിന്ദ് രമണ്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. എ.എ.ഇ.ഐ.ഒ എന്‍ജിനീയറിംഗ് സ്റ്റുഡന്റ് ചാപ്റ്റര്‍ പ്രസിഡന്റ് ഗൗരവ് ചോബയും ചര്‍ച്ചകളില്‍ പങ്കെടുത്തു. ആദ്യത്തെ മാനസീകാരോഗ്യ സെമിനാര്‍ മെയ് മാസത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു.

തങ്ങളുടെ കുടുംബങ്ങളുടെ വലിയ സ്വപ്‌നങ്ങളുമായി ബാങ്കുകളില്‍ വന്‍ തുക കടമെടുത്ത് അമേരിക്കയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്‌സിറ്റികളില്‍ കടുത്ത പഠന രീതിയിലുള്ള ക്ലാസുകളും, B  ആവറേജ് ഗ്രേഡ് ഉണ്ടാക്കാനുള്ള പരിശ്രമം കൊണ്ട് കടുത്ത മാനസിക ബുദ്ധിമുട്ട് മൂലം മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും അടിമപ്പെടുന്നതായി അഭിപ്രായപ്പെട്ടു.

എ.എ.ഇ.ഐ.ഒ സെക്രട്ടറി നാഗ് ജയ്‌സ്വാള്‍ സംഘടിപ്പിച്ച ഈ മീറ്റിംഗില്‍ വൈസ് പ്രസിഡന്റ് നിതിന്‍ മഹേശ്വരി, ബോര്‍ഡ് അംഗവും നോര്‍ത്ത് ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയിലെ എന്‍ജിനീയറിംഗ് ഡീനുമായിരുന്ന ഡോ. പ്രമോദ് വോറ, ട്രഷറര്‍ രജ് വീന്ദര്‍ സിംഗ് മാഗോ, ദിപന്‍ മോദി, അന്‍ഗിര്‍ അഗര്‍വാള്‍, ഗൗതം റാവു എന്നിവര്‍ തങ്ങളുടെ ദുഖവും അഭിപ്രായങ്ങളും രേഖപ്പെടുത്തി.

കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ സോദനാഥ് ഘോഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ എല്ലാ സഹായങ്ങളും സംഘടനയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments