സോളിഡാരിറ്റി.
മലപ്പുറം : ‘റയ്യാൻ വിളിക്കുന്നു’ എന്ന തലകെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് നടത്തുന്ന വഅള് പരമ്പരയുടെ ഭാഗമായുള്ള റമദാൻ പ്രഭാഷണം ഇന്ന് നടക്കും. വൈകീട്ട് 7 മണിക്ക് കൂട്ടിലങ്ങാടിയിൽ പാളയം ഇമാം ഡോ. വി. പി ഷുഹൈബ് മൗലവി പ്രഭാഷണം നടത്തും.
സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സാബിഖ് വെട്ടം , ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് എൻ. കെ അബ്ദുൽ അസീസ്, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ.കെ എന്നിവർ സംഗമത്തിൽ പങ്കെടുക്കും.