മഹ്ബൂബുറഹ്മാൻ എം.
പൂക്കോട്ടൂർ: കുരുന്നു പ്രായം മുതൽ ധാർമിക മൂല്യങ്ങൾ പകർന്നുനൽകുന്നതിലൂടെ മാത്രമേ സന്തുഷ്ട കുടുംബവും സമൂഹവും നിർമിക്കാനാവൂ എന്ന് ജമാഅത്തെ ഇസ്ലാമി കേരള ഉപാധ്യക്ഷൻ എംകെ മുഹമ്മദലി അഭിപ്രായപ്പെട്ടു.
പൂക്കോട്ടൂരിൽ ഹെവൻസ് പ്രീ സ്‌കൂൾ കോൺവൊക്കേഷനും അൽ മദ്രസത്തുൽ ഇസ്ലാമിയ വാർഷികവും ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി.
ആറു വയസ്സിനു മുന്നേ ഖുർആൻ മുഴുവൻ പാരായണം ചെയ്യുകയും ഹെവൻസ് കോഴ്‌സ് പൂർത്തിയാക്കുകയും ചെയ്ത കുട്ടികളെ അനുമോദിച്ചു. ഹെവൻസ് പ്രീസ്‌കൂളിലെയും മദ്‌റസയിലെയും കുട്ടികളുടെ സംഗീതശിൽപം, നാടകം, ഒപ്പന, പ്രോപ്പർട്ടി ഡാൻസ്, അറബിക് ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.
പൂക്കോട്ടൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഹാരിഫ ടീച്ചർ, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ഹബീബുറഹ്‌മാൻ, ഡോ. എം ജലീൽ തുടങ്ങിയവർ ആശംസകൾ അർപിച്ച് സംസാരിച്ചു.
ഹെവൻസ് പ്രിൻസിപ്പൽ ഹഫ്‌സത്ത് സ്വാഗതവും എം.എ നാസർ നന്ദിയും പറഞ്ഞു. മദ്‌റസ പ്രധാനാധ്യപകൻ എൻ ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു.