ജോൺസൺ ചെറിയാൻ.
കൊച്ചി പള്ളുരുത്തിയിൽ കത്തിക്കുത്ത്. ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരുക്കേറ്റു. പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ ഇരുവരും ലഹരി കേസുകളിലെ പ്രതികളാണ്.പള്ളുരുത്തി കച്ചേരിപ്പടി ആയുർവേദ ആശുപത്രിക്ക് സമീപമാണ് സംഭവം. ലഹരി മാഫിയ സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കച്ചേരിപ്പടി സ്വദേശി ലാൽജു ആണ് മരിച്ചത്. 2021 ലെ ലാസർ കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് ലാൽജു.