Sunday, May 19, 2024
HomeAmericaഫൊക്കാനയുടെ വനിതാദിനഘോഷം 2024 മാര്‍ച്ച് 9 ശനിയാഴ്ച.

ഫൊക്കാനയുടെ വനിതാദിനഘോഷം 2024 മാര്‍ച്ച് 9 ശനിയാഴ്ച.

ശ്രീകുമാർ ഉണ്ണിത്താൻ.

ലോകമെമ്പാടും അന്താരാഷ്ട്ര വനിതാദിനം മാർച്ച് 8 ന്  വിവിധ പരിപാടികളോട്  ആഘോഷിക്കുബോൾ അമേരിക്കയിലെ  ഏറ്റവും വലിയ മലയാളീ  വനിതകളുടെ കൂട്ടായ്മയായ  ഫൊക്കാന വിമെൻസ് ഫോറവും ഈ ഡേ   ആഘോഷമാക്കാനുള്ള ഒരുക്കത്തിൽ ആണ് .     വനിതാ ദിനം സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണ് എന്നും  എല്ലാ വനിതകൾക്കും  ഫൊക്കാനയുടെ വനിതാദിനശംസകൾ നേരുന്നതായും  വിമൻസ് ഫോറം ചെയർപേഴ്സൺ  ഡോ. ബ്രിജിറ്റ്‌ ജോർജ് അറിയിച്ചു.

ലോകമെമ്പാടും, അന്താരാഷ്ട്ര വനിതാ ദിനം സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമായാണ് കൊണ്ടാടുന്നത്  . ഈ ദിനത്തിൽ  സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ലിംഗ അസമത്വത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുന്നു.  ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക നേട്ടങ്ങളെ ആദരിക്കുന്നതിനാണ് ഈ ദിനം ആചരിച്ച് വരുന്നത്. ലിംഗസമത്വം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും, സ്ത്രീകൾക്ക് തുല്യാവകാശം, തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അഭിപ്രായ സ്വാതന്ത്ര്യവും, സമത്വവും  ആൺ-പെൺ വ്യത്യാസമില്ലാതെ ഭരണഘടനാ ഓരോ പൗരനും അനുശാസിച്ചു തന്നിട്ടുള്ള മൗലികാവകാശമാണ്. ലോകമെമ്പാടും,ഈ ദിവസം, പ്രത്യേകിച്ച്, സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ലിംഗ അസമത്വത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസവും സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും ലിംഗ വിവേചനം ഇല്ലാതാക്കലും നിർണായകമാണ്. ഇതിന് വേണ്ടി കൂടുതൽ ബോധവൽക്കരണം ആവിശ്യമാണ്.

ഫൊക്കാനയുടെ വനിതാദിനഘോഷം 2024   മാര്‍ച്ച് 9   ശനിയാഴ്ച  നടക്കും ഇതിൽ ഏവരും  പങ്കെടുത്തു വിജയിപ്പിക്കണെമെന്ന്   വിമൻസ് ഫോറം ചെയർ ഡോ. ബ്രിജിറ്റ്‌ ജോർജ്    വിമൻസ് ഫോറം ഭാരവാഹികൾ ആയ ഫാൻസിമോൾ പള്ളത്തുമഠം ,റ്റീന കുര്യൻ, ബിലു  കുര്യൻ ജോസഫ്,ഡോ. ഷീല വർഗീസ്, ഡോ .സൂസൻ ചാക്കോ, ഉഷ ചാക്കോ , ഷീന സജിമോൻ  , അഞ്ചു ജിതിൻ ,സാറാ അനിൽ,റീനു  ചെറിയാൻ , മേരിക്കുട്ടി മൈക്കിൽ ,ഷീബ അലൗസിസ്  ,മില്ലി ഫിലിപ്പ്  ,   ദീപ വിഷ്ണു, അമിതാ  പ്രവീൺ , ഫെമിൻ ചാൾസ് , പദ്‌മപ്രിയ പാലോട്ട് , രുഗ്‌മിണി ശ്രീജിത്ത് , ജെസ്‌ലി ജോസ്‌   എന്നിവർ അറിയിച്ചു.

അന്താരാഷ്‌ട്ര വനിതാ ദിനം എല്ലാ വർഷവും വ്യത്യസ്ത  പ്രമേയവുമായാണ് ആഘോഷിക്കുന്നത്. ഈ വർഷത്തെ വനിതാദിനത്തിന്റെ തീം Inspire Inclusion എന്നതാണ്. തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ എല്ലാ പ്രധാന സ്ത്രീകളെയും ഈ ദിനത്തിൽ നാം ഓർക്കണം. നമ്മുടെ സമൂഹത്തിന്റെ വളർച്ചയ്ക്ക് ഈ ദിനം വളരെ പ്രധാനമാണ് എന്ന് ഫൊക്കന  പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ.കല ഷഹി , ട്രഷർ  ബിജു ജോൺ എക്സിക്യൂട്ടീവ് ടീം  എന്നിവരും അഭിപ്രയപെടുംകയും എല്ലാ വനിതകൾക്കും  ഫൊക്കാനയുടെവനിതാദിനശംസകൾ  നേരുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments