അനുപമ ശ്രീജേഷ്.
അരിസോണ: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ അരിസോണ ടീമിൻ്റെ നേതൃത്വത്തിൽ അരിസോണ സംസ്ഥാനത്തെ ഭാരതീയ ഇക്ത മന്ദിറിൽ വച്ച് നടന്ന ആറ്റുകാൽ പൊങ്കാല ഭക്തർക്ക് ദിവ്യാനുഭുതി സമ്മാനിച്ചു. 2023ഇല് അരിസോണ സംസ്ഥാനത്ത് തന്നെ ആദ്യമായി പൊങ്കാല ഉത്സവം ഭക്തർക്കായി ഒരുക്കിയ KHNA ഈ വർഷം കുറച്ചു കൂടി വിപുലമായ തോതിലാണ് പൊങ്കാല ഉത്സവം സംഘടിപ്പിച്ചത് എന്ന് അരിസോണ ടീം പ്രസിഡൻ്റ് ശ്രീമതി രശ്മി മേനോൻ അറിയിച്ചു. KHNA അരിസോണ ടീം ഭാരവാഹികളായ ശ്രീ ബിനിത് മേനോൻ, ശ്രീ ശ്രീരാജ് ചിൻമയനിലയം,ശ്രീമതി വിനിത സുരേഷ് ,ശ്രീ ജയൻ നായർ, ശ്രീമതി ചിത്ര വൈഡി, ശ്രീമതി ഗായത്രി അരുൺ, ശ്രീമതി പൂജ രഘുനാഥ് ,ശ്രീമതി അജിത വിക്രം,ശ്രീമതി പൂർണിമ ശ്രീകല എന്നിവരോടൊപ്പം പൊങ്കാല കോർഡിനറ്റർമാരായ ശ്രീമതി സുധ ബാലാജി,ശ്രീമതി നിഷ അമ്പാടി, ശ്രീമതി ഗംഗ ഗോപിനാഥ്, ശ്രീമതി അനു, Dr അമ്പിളി ഉമയമ്മ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിൻ്റെ ഫലമായി നൂറോളം വരുന്ന ഭക്തർക്ക് ആറ്റുകാൽ പൊങ്കാല തികച്ചും സൗജന്യമായി അതിൻ്റെ എല്ലാ പരമ്പരാഗത രീതിയിൽ തന്നെ സമർപ്പിക്കാൻ സാധിച്ചതായി സംഘാടകര് അറിയിച്ചു.
ഭാരതീയ ഏക്ത മന്ദിരതിലെ പൂജാരി ആയ ശ്രീ ശ്രീകാന്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചതിന് പിന്നാലെ ശ്രീമതി ചിത്ര വൈഡി യുടെ ആലാപന സൗകുമാര്യത്തിൽ ചിത്രയുടെ തന്നെ മുത്തശ്ശിയുടെ രചനയിൽ ഉള്ള ആറ്റുകാൽ അമ്മയുടെ ഭക്തി ഗാനം ഭകത മനസ്സുകൾക്ക് ഏറെ ഹൃദ്യത പകർന്നു.