ജോൺസൺ ചെറിയാൻ .
കോഴിക്കോട് ഓമശ്ശേരിയിൽ മൂന്നുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. മലപ്പുറം കാളികാവ് പുല്ലങ്കോട് സ്രാമ്പിക്കൽ റിഷാദിന്റെ മകൻ ഐസിസ്(3) ആണ് മരിച്ചത്. ഓമശ്ശേരിയിലെ ഫാം ഹൗസിലായിരുന്നു അപകടം. ഉടൻ തന്നെ പുറത്തെടുത്ത് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുടുംബ സംഗമത്തിനിടെയയിരുന്നു അപകടം.