പി പി ചെറിയാൻ.
കാലിഫോർണിയ:”നവൽനിയുടെ മരണത്തിന് ഉത്തരവാദി ഉത്തരവാദി പുടിന്നാണെന്നും പുടിനെതിരെ ഞങ്ങൾ നാളെ ഉപരോധം പ്രഖ്യാപിക്കാൻ പോകുന്നുവെന്നും .”പ്രസിഡൻ്റ് ജോ ബൈഡൻ .
യൂലിയയുടെ ഭർത്താവ് അലക്സി നവൽനി റഷ്യൻ ജയിലിൽ മരിച്ച് ഒരാഴ്ച തികയും മുമ്പ്.അദ്ദേഹത്തിന്റെ വിധവയായ യൂലിയ അവരുടെ മകൾ ദഷയെ എന്നിവരുമായി വ്യാഴാഴ്ച കാലിഫോർണിയയിൽ വച്ച് കൂടിക്കാഴ്ച നടത്തി.
അലക്സി നവൽനി അവിശ്വസനീയമായ ധൈര്യമുള്ള ആളായിരുന്നു, അദ്ദേഹത്തിൻ്റെ ഭാര്യയും മകളും അത് എങ്ങനെ അനുകരിക്കുന്നു എന്നത് അതിശയകരമാണ്,” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നവൽനിയുടെ മരണത്തിനും റഷ്യയുടെ അടിച്ചമർത്തലിനും ആക്രമണത്തിനും ഉക്രെയ്‌നിലെ ക്രൂരവും നിയമവിരുദ്ധവുമായ യുദ്ധത്തിനും മറുപടിയായാണ് ഈ ഉപരോധങ്ങൾ പ്രധാനമെന്നും യോഗത്തിൻ്റെ വായനാക്കുറിപ്പിൽ വൈറ്റ് ഹൗസ് പറഞ്ഞു.