Sunday, May 19, 2024
HomeKeralaവിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാതല നേതൃത്വ പരിശീലനം.

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാതല നേതൃത്വ പരിശീലനം.

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് .

മഞ്ചേരി: വ്യത്യസ്ത കഴിവുകളുള്ള വനിതാ നേതാക്കൾ സമൂഹത്തിൽ വളർന്നുവരേണ്ടതുണ്ടെന്നും അതിനുവേണ്ട പരിശീലനങ്ങൾ സ്ത്രീകൾ നേടേണ്ടതുണ്ടെന്നും വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് കേരള ജനറൽ സെക്രട്ടറി ഫസ്‌ന മിയാൻ.
അഞ്ച് വർഷങ്ങൾക്കു മുമ്പ് പിറവിയെടുത്ത വിമൻ ജസ്റ്റിസ് മൂവ്‌മെന്റ സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവും ഉന്നമനവും ലക്ഷ്യം വെച്ചാണ് പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു. ജില്ലാ കമ്മിറ്റി മൂന്ന് മേഖലകളിലായി സംഘടിപ്പിക്കുന്ന നേതൃപരിശീലനം മഞ്ചേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സുഭദ്ര വണ്ടൂർ (മീഡിയ, പബ്ലിക് റിലേഷൻ), ബിന്ദു പരമേശ്വരൻ (സോഷ്യൽ മീഡിയ), അഡ്വ. താജുന്നീസ (സമരം, ഇടപെടൽ) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.  വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം ആശംസാ പ്രസംഗം നടത്തി. ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി ആധ്യക്ഷം വഹിച്ചു. റുക്സാന സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ഹസീന വഹാബ് സമാപന പ്രഭാഷണം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments