ജോൺസൺ ചെറിയാൻ .
ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിലുറച്ച് മുസ്ലിം ലീഗ്. സീറ്റില്ലങ്കിൽ പരസ്യ പ്രതിഷേധത്തിനാണ് നീക്കം. യുഡിഎഫ് യോഗം ബഹിഷ്കരിക്കാനും ആലോചനയുണ്ട്. ലോക്സഭാ സീറ്റില്ലെങ്കിൽ രാജ്യസഭാ സീറ്റ് പ്രഖ്യാപനം നടത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടു. രാജ്യസഭാ സീറ്റും നൽകില്ലെന്ന കോൺഗ്രസ് നിലപാടിൽ ലീഗിന് കടുത്ത അതൃപ്തിയുണ്ട്.